|    Jul 22 Sat, 2017 12:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷീന ബോറ കേസ്: പീറ്റര്‍ മുഖര്‍ജിക്ക് കുറ്റപത്രം

Published : 17th February 2016 | Posted By: SMR

മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ മുന്‍ മാധ്യമ മേധാവി പീറ്റര്‍ മുഖര്‍ജിക്കെതിരേ സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ആര്‍ വി അഡോനെയുടെ മുമ്പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ മുഖ്യ പ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ ഭര്‍ത്താവായ ഇദ്ദേഹത്തെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിന് നവംബര്‍ 19നാണ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചയായി അദ്ദേഹം സിബിഐ കസ്റ്റഡിയിലാണ്. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ഫെബ്രുവരി 12ന് പ്രത്യേക സിബിഐ കോടതി തള്ളിയിരുന്നു.
ഇന്ദ്രാണിയെക്കൂടാതെ അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംവര്‍റായ് എന്നിവരാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍. 2012ല്‍ നടന്ന കൊലപാതകം കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പുറത്തറിഞ്ഞത്. മുംബൈ പോലിസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് സിബിഐ കേസ് ഏറ്റെടുത്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക