|    Feb 23 Fri, 2018 12:35 am
FLASH NEWS
Home   >  National   >  

ഷീന ബോറ കേസന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യയെ കുത്തികൊന്നു

Published : 24th May 2017 | Posted By: mi.ptk

മുംബൈ:ഷീന ബോറ കൊലപാതക കേസ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു. ഗ്യാനേശ്വര്‍ ഗാനോര്‍ എന്ന ഉദ്യോഗസ്ഥന്റെ ഭാര്യ ദീപാലി ഗനോറെ(42) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകനായ 21വയസുകാരനെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ദീപാലിയെ വീടിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗ്യാനേശ്വര്‍ വീടിന്റെ വാതിലില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. തുടര്‍ന്ന് ഭാര്യയെയും മകനെയും താന്‍ വിളിച്ചെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ഗ്യാനേശ്വര്‍ പറഞ്ഞു. പിന്നീട് വീടിന് പുറത്തെ ചവറ്റുകുട്ടയില്‍ നിന്ന് ഗ്യാനേശ്വറിന് വീടിന്റെ താക്കോല്‍ കിട്ടി. തുടര്‍ന്ന് വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് കുത്തേറ്റ് മരിച്ച നിലയില്‍ ദീപാലിയെ കണ്ടത്.
കൊലപാതകത്തെ സംബന്ധിച്ച് സൂചനകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും നിജസ്ഥിതി ഉടന്‍ പുറത്തുവരുമെന്നും പോലീസ് പറഞ്ഞു.
മുംബൈ മെട്രോ ജീവനക്കാരി ഷീന ബോറയുടെ കൊലപാതക കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിയെ മുഖ്യപ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത് ഗ്യാനേശ്വര്‍ ആയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss