|    May 29 Mon, 2017 4:05 am
FLASH NEWS

ഷീനാ ബോറ വധക്കേസ്; ഇന്ദ്രാണി മുഖര്‍ജിയുടെ ജയിലിലെ ഫോട്ടോ പുറത്ത്

Published : 31st March 2016 | Posted By: swapna en
indrani-mukharji

ഷീനാ ബോറ അറസ്റ്റ് ചെയ്യുന്നതിന് മുമ്പ്.ഇപ്പോള്‍

ന്യൂഡല്‍ഹി; ഷീനാ ബോറാ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ ജയിലിലെ ഫോട്ടോ പുറത്ത്. വൃദ്ധയായ നിലയിലുള്ള ഫോട്ടോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കേസില്‍ അറസ്റ്റ് ചെയ്തതിന് ശേഷമുള്ള ജയിലിലെ ആദ്യ ഫോട്ടോയാണിത്.
വൃദ്ധയും അവശയും ആയ നിലയിലാണ് ഇന്ദ്രാണി.  ഇന്ദ്രാണിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും അവരുടെ ഡ്രൈവര്‍ ശ്യാംവാര്‍ റായിയും കേസുമായി ബന്ധപ്പെട്ട് ജയിലിലാണ്. തന്റെ ആദ്യ ബന്ധത്തിലുള്ള മകള്‍ ബോറയെ 2012 ഏപ്രിലിലാണ് ഇന്ദ്രാണി കൊലപ്പെടുത്തിയത്. സ്വത്ത് സംബന്ധമായ വഴക്കായിരുന്നു കൊലപാതകത്തിന് കാരണം. തന്റെ പ്രശ്‌സതിക്കും പണത്തിനും വേണ്ടി എന്തു ചെയ്യുന്നവരാണ് ഇന്ദ്രാണിയെന്ന് കോടതി കഴിഞ്ഞാഴ്ച വ്യക്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day