|    Mar 28 Tue, 2017 7:31 pm
FLASH NEWS

ഷീനബോറ കേസ്: മൊഴിയുടെ പകര്‍പ്പ് നല്‍കണമെന്ന് കോടതി

Published : 1st July 2016 | Posted By: SMR

മുംബൈ: ഷീനബോറ വധക്കേസില്‍ മാപ്പുസാക്ഷിയായ ശ്യാംവര്‍ റായിയുടെ കുറ്റസമ്മതമൊഴിയുടെ പകര്‍പ്പ് കൂട്ടുപ്രതി സഞ്ജീവ് ഖന്നയ്ക്ക് നല്‍കാന്‍ ബോംബെ ഹൈക്കോടതി സിബിഐ കോടതിക്ക് നിര്‍ദേശം നല്‍കി. കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവറാണ് ശ്യാംവര്‍ റായി. വിചാരണക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് റായിയെ കേസില്‍ മാപ്പുസാക്ഷിയാക്കിയത്.റായിയുടെ മൊഴിയുടെ പകര്‍പ്പു തേടി സഞ്ജയ് ഖന്ന സമര്‍പ്പിച്ച ഹരജി വിചാരണക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൊഴി ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് സാധന ജാധവ് ചൂണ്ടിക്കാട്ടി

ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ബന്ധത്തില്‍ പിറന്ന മകളായിരുന്നു ഷീനബോറ. ഇന്ദ്രാണി യും ഖന്നയും റായിയും ചേര്‍ന്ന് ഷീനബോറയെ 2012 ഏപ്രിലില്‍ കൊലപ്പെടുത്തി എന്നാണ് കേസ്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day