|    Oct 17 Wed, 2018 5:52 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷി ജിന്‍പെങ്ങിനെ അഭിനന്ദിച്ച് ട്രംപും കിമ്മും

Published : 27th October 2017 | Posted By: fsq

 

വാഷിങ്ടണ്‍: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആധിപത്യമുറപ്പിച്ച്് ഷി ജിന്‍പെങിനെ അഭിനന്ദിച്ച്് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹത്തെ ചൈനയുടെ രാജാവ് എന്നു വിളിക്കാമെന്നും ട്രംപ് ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. ജിന്‍പെങ് മാന്യനായ വ്യക്തിയാണെന്നും അദ്ദേഹവുമായി തനിക്ക് നല്ല ബന്ധമാണുള്ളതെന്നും ട്രംപ് പറഞ്ഞു. പിന്നീട് ട്രംപുമായി ഫോണില്‍ ബന്ധപ്പെട്ട ജിന്‍ പെങ്്് ഭാവിയില്‍ രാജ്യത്തിന്റെ മാതൃകാപരമായ വികസനത്തിന് യുഎസുമായി സഹകരിച്ചു മുന്നോട്ട് പോവണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. പാര്‍ട്ടിയില്‍ മാവോ സേ തൂങ്ങിന് തുല്യമായ ബഹുമതി നേടിയെടുത്ത ജിന്‍പെങ്ങിനെ ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും അനുമോദിച്ചു.

കെനിയ: കനത്ത സുരക്ഷയില്‍  വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ്‌നെയ്‌റോബി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ കനത്ത സുരക്ഷയില്‍ കെനിയയില്‍ ഇന്നലെ വീണ്ടും പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ച തിരഞ്ഞെടുപ്പില്‍ പ്രതിഷേധക്കാര്‍  വിവിധ പ്രദേശങ്ങളില്‍ പോലിസുമായി ഏറ്റുമുട്ടി. നെയ്‌റോബിയിലെ കിസുമു, കിബേര പ്രദേശങ്ങളില്‍ പോലിസ് പ്രതിഷേധക്കാരെ ഓടിക്കാനായി ആകാശത്തേക്കു വെടിവയ്ക്കുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു. കിസുമുവില്‍ വെടിവയ്പിനിടെ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു.  കനത്ത സുരക്ഷയിലാണ് ഇന്നലെ രാവിലെ ആറിനു റീപോളിങ്് ആരംഭിച്ചത്. ആയിരത്തോളം സായുധ സുരക്ഷാഭടന്‍മാരെയാണ്് പോളിങ് സ്‌റ്റേഷനുകളില്‍ വിന്യസിപ്പിച്ചത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച പ്രതിപക്ഷം വ്യാപക പ്രതിഷേ പരിപാടികള്‍ക്കു ആഹ്വാനം ചെയ്തിരുന്നു. തുടര്‍ന്നാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ആഗസ്തില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി നേതാവ് കെനിയാത്ത പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൃത്രിമം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് സുപ്രിംകോടതി റദ്ദാക്കി. തുടര്‍ന്ന് വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന കെനിയാത്തയുടെ  ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കോടതിയെ സമീപിച്ചിരുന്നു.  ജഡ്ജിമാരുടെ ക്വാറം തികയാത്തതിനാല്‍ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചിരുന്നില്ല.സുരക്ഷാ കാരണങ്ങളാല്‍ അന്താരാഷ്്ട്ര തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ക്ക് പോളിങ് സ്‌റ്റേഷനുകളില്‍ എത്താനായില്ല. പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിങ്കയുടെ സ്വദേശമായ കിസുമുവില്‍ പ്രതിഷേധക്കാരെ ഭയന്ന് രണ്ട് പോളിങ് സ്‌റ്റേഷനുകളില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയില്ല.ആദ്യ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തിയവരുടെ ശതമാനം കുറഞ്ഞതായാണ് വിലയിരുത്തപ്പെടുന്നത്. ഇന്നലെ  വൈകീട്ട് അഞ്ചിന് അവസാനിച്ച വോട്ടെടുപ്പില്‍ 19 ദശലക്ഷത്തിലധികം വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ആഗസ്തില്‍ നടന്ന തിരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഘര്‍ഷത്തില്‍ 67 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റിയും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും അറിയിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss