|    May 30 Tue, 2017 11:27 am
FLASH NEWS

ഷിബിന്‍ വധക്കേസ്: 17 പ്രതികളേയും വെറുതെ വിട്ടു

Published : 15th June 2016 | Posted By: sdq

തൂണേരി വെള്ളൂരില്‍ സിപിഎം പ്രവര്‍ത്തകന്‍ സി കെ ഷിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ 17 പേരേയും വെറുതെവിട്ടു. കഴിഞ്ഞ വര്‍ഷം ജനുവരി 22ന് രാത്രി സിപിഎം പ്രവര്‍ത്തകനായ സി കെ ഷിബിനെ വെട്ടിക്കൊല്ലുകയും കൂടെയുണ്ടായിരുന്ന ആറ് യുവാക്കളെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് വിധി.


ഷിബിനിനെ ആക്രമിക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നവരും പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചവരുമായ സാക്ഷികളെയാണ് എരഞ്ഞിപ്പാലം സ്‌പെഷ്യല്‍ അഡീഷനല്‍ സെഷന്‍സ് കോടതി (മാറാട് പ്രത്യേക കോടതി)യില്‍ വിസ്തരിച്ചത്.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് സിപിഎം ആരോപിച്ചു.

തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്ന് ഷിബിന്റെ പിതാവ് ഭാസ്‌കരന്‍
പറഞ്ഞു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് കോടതി നിന്നതെന്നും അദ്ദേഹം ആരോപിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day