|    Jun 18 Mon, 2018 5:01 pm
FLASH NEWS

ഷിബിന്‍ വധം: മുതലെടുപ്പിന് ബിജെപി ശ്രമം

Published : 2nd July 2016 | Posted By: SMR

നാദാപുരം: തൂണേരി വെള്ളൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സി കെ ഷിബിന്‍ കൊല്ലപ്പെട്ട സംഭവവും തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ട ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ട കോടതി വിധിയും പരമാവധി ചൂഷണം ചെയ്ത് വര്‍ഗീയ മുതലെടുപ്പിന് ബിജെപി ശ്രമം. കൊലപാതകവും കോടതി വിധിയും വര്‍ഗീയവല്‍ക്കരിച്ച് മേഖലയില്‍ സംഘര്‍ഷം വ്യാപകമാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും ഒപ്പം ജില്ലാ നേതാക്കളും കൊലചെയ്യപ്പെട്ട ഷിബിന്റെ വീടുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നത് വിഷയത്തെ വര്‍ഗീയവല്‍ക്കരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍വേണ്ടിയാണെന്നാ ണ് പരക്കെയുള്ള ആരോപണം. ഷിബിന്റെ വീട്ടിലെത്തി ആശ്വാസ വചനങ്ങള്‍ ചൊരിയുന്ന ബിജെപി നേതാക്കളുടെ രഹസ്യഅജണ്ട പുറത്തുകൊണ്ടുവരുമെന്ന് സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
ബിജെപി നേതൃത്വത്തിന്റെ പ്രലോഭനങ്ങളില്‍ ഷിബിന്റെ വീട്ടുകാര്‍ വീഴാ—തിരിക്കാന്‍ പ്രാദേശിക സിപിഎം നേതൃത്വം ജാഗ്രത പുലര്‍ത്തുന്നുണ്ട്. നാദാപുരം, തൂണേരി, വെള്ളൂര്‍ എന്നീ മേഖലകള്‍ ബിജെപിക്ക് ശരാശരി പ്രവര്‍ത്തകര്‍ പോലുമില്ലാത്ത മേഖലകളാണ്. ഇതില്‍ തൂണേരി, വെള്ളൂര്‍ പോലുള്ള സ്വന്തം തട്ടകത്തില്‍ ബിജെപി കടന്നുകയറി വേരുറപ്പിച്ചാലുള്ള അപകടം സിപിഎം ജില്ലാ നേതൃത്വം ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും സിപിഎം- ലീഗ് ഒത്തുകളിയുമാണ് ബിജെപി മുഖ്യ ആയുധമാക്കുന്നത്. നിഷ്പക്ഷരായ ജനങ്ങളുടെ ഇടയില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ പരാജയമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം ഷിബിന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടാല്‍ സിബിഐ അന്വേഷണത്തിന് സര്‍വ്വവിധ പിന്തുണയും നല്‍കാമെന്ന് വാഗ്ദാനവും നല്‍കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss