|    Aug 16 Thu, 2018 7:20 pm
Home   >  Todays Paper  >  page 9  >  

ഷിന്‍സോ ആബേക്കും പത്‌നിക്കുമെതിരായ ഔദ്യോഗിക രേഖകള്‍ തിരുത്തിയെന്ന്‌

Published : 13th March 2018 | Posted By: kasim kzm

ടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ, പത്‌നി അകി, ധനകാര്യമന്ത്രി ടോറോ അസോ എന്നിവര്‍ക്കെതിരേ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ തിരുത്തി. സര്‍ക്കാര്‍ ഭൂമി വില്‍പനയില്‍ ഷിന്‍സോ ആബേയും പത്‌നി അകിയും, ടോറോ അസോയും സ്‌കൂള്‍ ഓപറേറ്ററും സംയുക്തമായി പങ്കെടുത്തിരുന്നെന്നും ഇതുസംബന്ധിച്ച രേഖകള്‍ ധനകാര്യവകുപ്പിന്റെ റെക്കോഡുകളില്‍ നിന്ന് തിരുത്തിയെന്നുമാണ് ആരോപണം.
ധനകാര്യമന്ത്രാലയം നല്‍കിയ റിപോര്‍ട്ടില്‍ വകുപ്പിന്റെ ഡോക്യുമെന്റുകളില്‍ 14 ഇടത്ത് തിരുത്തലുകള്‍ ഉണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം നടന്ന ഇടപാടുകളിലാണ് തിരുത്തലുകള്‍ ഉള്ളത്. അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി ഷിന്‍സോ ആബേ രംഗത്തെത്തി. ആറുവര്‍ഷമായി പ്രധാനമന്ത്രിപദം അലങ്കരിക്കുന്ന ആബേ താനോ തന്റെ ഭാര്യയോ സ്‌കൂള്‍ ഓപറേറ്റര്‍ക്ക് വേണ്ടി അവിഹിതമായി ഒന്നും ചെയ്തിട്ടില്ലെന്നും ആരോപണം തെളിയിച്ചാല്‍ രാജിവയ്ക്കുമെന്നും പറഞ്ഞു.
അതേസമയം, ആബേയോ പത്‌നിയോ നേരിട്ട് ഇടപാട് നടത്തിയെന്ന് റിപോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍, മൂന്നാംതവണയും ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എല്‍ഡിപി)യുടെ നേതൃസ്ഥാനം ആഗ്രഹിക്കുന്ന ആബേയ്ക്ക് ആരോപണം വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്.
രേഖകളില്‍ തിരുത്തുവന്നത് സംബന്ധിച്ച ധനകാര്യമന്ത്രാലയത്തിന്റെ റിപോര്‍ട്ട് മന്ത്രിസഭയുടെ ആത്മവിശ്വാസത്തെ പിടിച്ചുലച്ചതായും ഇതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും ധനകാര്യമന്ത്രി ടോറോ അസോ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss