|    Nov 19 Mon, 2018 11:59 am
FLASH NEWS
Home   >  Life  >  Health  >  

നിപായ്ക്ക് പിന്നാലെ ഭീതി പരത്തി ഷിഗെല്ല; ജാഗ്രത വേണം

Published : 23rd July 2018 | Posted By: sruthi srt

നിപായ്ക്ക് പിന്നാലെ കേരളത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ് ഷിഗെല്ല ബാക്ടീരിയ വഴിയുണ്ടാവുന്ന വയറിളക്കം. മനുഷ്യശരീരത്തിലെ ദഹനവ്യവസ്ഥയെ ബാധിക്കുന്ന ജലജന്യ രോഗമാണ് ഷിഗെല്ലോസിസ്. ഇ -കോളി ബാക്ടീരിയയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബാക്ടീരിയ വര്‍ഗമാണ് ഷിഗെല്ല. 1897ല്‍ ബാക്ടീരിയയുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയ കിയോഷി ഷിഗയുടെ പേരില്‍ നിന്നാണ് ഷിഗെല്ല എന്ന പേര് ലഭിക്കുന്നത്.


ലക്ഷണങ്ങളും ചികില്‍സയും
മലിന ജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് ഇത് പകരുന്നത്.ഷിഗെല്ല ബാക്ടീരിയ പുറത്തുവിടുന്ന വിഷം കുടലുകളെ ശോഷിപ്പിക്കും.അതിനാല്‍ കുടല്‍ കരണ്ട് തിന്നുന്ന ബാക്ടീരിയ എന്നും ഷിഗല്ലെ അറിയപ്പെടുന്നു.കുടലിന്റെ ശ്ലേഷ്മ ആവരണവും ഭിത്തിയും ബാക്ടീരിയ തിന്നുന്നതോടെ മലത്തിനൊപ്പം രക്തവും പഴുപ്പും കഫവും ഉണ്ടാവുന്നത്. ഫലപ്രദമായ ചികില്‍സ കൃത്യസമയത്തു നല്‍കിയില്ലെങ്കില്‍ രോഗാണു തലച്ചോറിനെയും വൃക്കയെയും ബാധിക്കും. ഇതാണ് മരണത്തിന് ഇടയാക്കുന്നത്. ഒപ്പം നിര്‍ജലീകരണം വന്നും മരണം സംഭവിക്കാം.

കുട്ടികളിലാണു രോഗസാധ്യത കൂടുതല്‍. ചെറിയ കുട്ടികള്‍ ഇടക്കിടെ കൈവിരലുകള്‍ വായിലിടുന്നത് രോഗാണു ശരീരത്തിനകത്ത് വേഗത്തിലെത്താന്‍ കാരണമാവും.  അതിനാല്‍ കുട്ടികളുടെ നഖം കൃത്യമായി വെട്ടി ഒതുക്കുന്നതും, ഭക്ഷണം കഴിക്കുമ്പോള്‍ കൈകഴുകുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതാണ്. കൂടാതെ ഇതിന്റെ അണുക്കള്‍ മലത്തിലൂടെയാണ് പുറത്തുവരുന്നത്. മലവിസര്‍ജനം കഴിഞ്ഞ് കൈവൃത്തിയാക്കാതെ ഭക്ഷണം പാകംചെയ്യുന്നത് കൊണ്ടും ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാണ് അസുഖം വരുന്നത്.

മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വരുന്നതോടെ രോഗം മൂര്‍ഛിക്കും .വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശ്വാസതടസ്സം, മലവിസര്‍ജനത്തിനിടെ വേദന,ശരീരത്തിന് ചൂട് കൂടുകയും ചെയ്യുന്നു. ഈച്ചകളിലൂടെയും കുട്ടികളുടെ ഡയപ്പറുകള്‍ മാറ്റുപ്പോഴും രോഗാണു പടരാം.അഞ്ചു മുതല്‍ ഏഴു ദിവസം വരെ സാധാരണയായി ലക്ഷണങ്ങള്‍ കാണും. മലപരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്.

മലത്തിലൂടെ രക്തം പോവുക,മലവിസര്‍ജ്ജനം ഇടയ്ക്കിടെയുണ്ടാവുക,,മലം ഇളകിപ്പോവുക,വയറുവേദന, ക്ഷീണം എന്നിവയാണ് ലക്ഷണം.കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെന്ന് പറഞ്ഞല്ലോ. അതിനാല്‍ തന്നെ സാധാരണ വയറിളക്കമാണെന്ന് കരുതി ചികിത്സ വൈകാന്‍ ഇടനല്‍കരുത്. സാധ്യമായ വേഗത്തില്‍ വിദഗ്ധ ചികിത്സ തേടുക എന്നതാണ് പ്രധാന പരിഹാര മാര്‍ഗം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • വ്യക്തിശുചിത്വം ഉറപ്പാക്കുക
 • തിളപ്പിച്ചാറിയ വെള്ളം കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുക
 • മലവിസര്‍ജ്ജനം കഴിഞ്ഞ് കൈ വൃത്തിയായി കഴുകിയ ശേഷം മാത്രം ഭക്ഷണം പാകം ചെയ്യുക, കഴിക്കുക
 • മഴവെള്ളത്തിലൂടെ മലവിസര്‍ജ്യം ഒഴുകിയെത്തി ഭക്ഷണത്തിലും വെള്ളത്തിലും കലരാതെ സൂക്ഷിക്കുക
 • ഭക്ഷണം പാകം ചെയ്യുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുക
 • മഴ വെള്ളത്തില്‍ നടന്നതുകൊണ്ടോ കുട്ടികള്‍ മഴവെള്ളത്തില്‍ കഴിച്ചതുകൊണ്ടോ രോഗം വരില്ല
 • കിണറുകള്‍ ക്ലോറിനേഷന്‍ ചെയ്യണം
 • കുടിവെള്ളത്തില്‍ മലിനജലം കലരാതെ നോക്കണം
 • തിളപ്പിച്ച വെള്ളം മാത്രം കുടിക്കണം
 • ഭക്ഷണത്തിന് മുമ്പ് കൈ കഴുകുക
 • ശുചിമുറി ഉപയോഗിച്ചാല്‍ നിര്‍ബന്ധമായും കൈകള്‍ സോപ്പിട്ട് കഴുകുക.
 • പുറത്ത് നിന്നുള്ള ഭക്ഷണം മഴക്കാലം കഴിയും വരെയെങ്കിലും ഒഴിവാക്കുക,ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ
 • ഭക്ഷണം ഒഴിവാക്കുക.
 • പൂര്‍ണമായും വേവിച്ച ഭക്ഷണം കഴിക്കുക
 • ഭക്ഷണം എപ്പോഴും അടച്ച് വെക്കുക. ഈച്ചപോലുള്ള പ്രാണികളുടെ സമ്പര്‍ക്കം ഒഴിവാക്കുക.
                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss