|    Jan 24 Tue, 2017 12:38 am

ഷിഗല്ല വൈറസ് രോഗബാധ: തൃശൂരില്‍ ഒരാള്‍ നിരീക്ഷണത്തില്‍

Published : 1st July 2016 | Posted By: SMR

തൃശൂര്‍: ജില്ലയില്‍ മാരകമായ ഷിഗല്ല വൈറസ് രോഗലക്ഷണം കണ്ടെത്തി. ഷിഗല്ല വൈറസ് രോഗബാധയാണെന്ന സംശയത്തെ തുടര്‍ന്ന് രോഗലക്ഷണം കണ്ടെത്തിയയാളെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ ചികില്‍സയ്ക്ക് വിധേയമാക്കി. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഷിഗല്ല വൈറസ് രോഗം ആദ്യം റിപോര്‍ട്ട് ചെയതത്. ഇതേതുടര്‍ന്ന് ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് അതീവ ജാഗ്രത മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജില്ലയില്‍ തൃക്കൂര്‍ മേഖലയില്‍ നിന്നുള്ള വ്യക്തിക്കാണ് ഷിഗല്ല വൈറസ് രോഗലക്ഷണം കണ്ടെത്തിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി രോഗലക്ഷണം കണ്ടെത്തിയ വ്യക്തിയുടെ രക്തസാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധനാ റിപോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ഷിഗല്ല വൈറസ് രോഗം സ്ഥിരീകരിക്കാനാവൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ശക്തമായ വയറിളക്കവും കണ്ണ് കുഴിഞ്ഞുപോവുന്നതും ശ്വാസതടസ്സവും ശരീരത്തിലെ തൊലിയുടെ ഇലാസ്തികത നഷ്ടപ്പെടുന്നതുമാണ് രോഗ ലക്ഷണം. വെള്ളത്തില്‍ നിന്നും ഭക്ഷണത്തില്‍ നിന്നുമാണ് വൈറസ് ബാധിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക