|    Mar 25 Sat, 2017 11:19 am
FLASH NEWS

ഷിക്കാഗോ പോലിസ് വെടിവയ്പില്‍ രണ്ടു മരണം

Published : 28th December 2015 | Posted By: SMR

വാഷിങ്ടണ്‍: ഷിക്കാഗോ പോലിസിന്റെ അബദ്ധത്തിലുള്ള വെടിയേറ്റ് അഞ്ചു കുട്ടികളുടെ മാതാവും 19കാരനായ അയല്‍വാസിയും മരിച്ചു. അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം കൈകാര്യം ചെയ്യുന്നതിനിടെയാണ് പോലിസ് വെടിയുതിര്‍ത്തത്.
ബെറ്റി ജോണ്‍സും (55) ക്വിന്റോണിയോ ലിഗ്രിയറുമാണ് കൊല്ലപ്പെട്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷിക്കാഗോ മേയര്‍ റഹം ഇമ്മാനുവല്‍ പറഞ്ഞു. ലിഗ്രിയറാണ് പോലിസിനെ വിളിച്ചുവരുത്തിയതെന്നാണു വിവരം. തര്‍ക്കം തീര്‍ക്കാന്‍ പോലിസെത്തിയ ശേഷം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും നോക്കുമ്പോള്‍ ഇരുവരും തറയില്‍ കിടക്കുന്നതാണ് കണ്ടതെന്നും ലിഗ്രിയറിന്റെ പിതാവ് പറഞ്ഞു.
പൗരന്‍മാര്‍ക്കെതിരേയുള്ള ബലപ്രയോഗത്തിന്റെ പേരില്‍ സിറ്റി പോലിസ് ഡിപാര്‍ട്ട്‌മെന്റ് നിലവില്‍ അന്വേഷണം നേരിടുന്നുണ്ട്.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക