|    Dec 17 Mon, 2018 5:39 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഷിക്കാഗോയില്‍ ആശുപത്രിയില്‍ വെടിവയ്പ്; നാലു മരണം

Published : 21st November 2018 | Posted By: kasim kzm

വാഷിങ്ടണ്‍: ഷിക്കാഗോയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പില്‍ നാലു മരണം. അക്രമിയും ഒരു ഡോക്ടറും പോലിസ് ഉദ്യോഗസ്ഥനും ഫാര്‍മസ്യൂട്ടിക്കല്‍ അസിസ്റ്റന്റുമാണ് മരിച്ചത്. അക്രമിക്ക് കൊല്ലപ്പെട്ട ഡോക്ടറെ നേരത്തേ പരിചയമുണ്ടായിരുന്നതായി പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പോലിസും അക്രമിയും തമ്മിലുണ്ടായ വെടിവയ്പിലാണ് പോലിസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്.
ഷിക്കാഗോയിലെ മേഴ്‌സി ആശുപത്രിക്ക് പുറത്തുവച്ചാണ് സംഭവം. സാമുവല്‍ ജിംനേഴ്‌സാണ് കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥന്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹം ഷിക്കാഗോ പോലിസ് സേനയില്‍ ചേര്‍ന്നത്. അതേസമയം, അക്രമി സ്വയം വെടിവച്ചു മരിച്ചതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. വെടിവയ്പില്‍ പോലിസ് ഉദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. വെടിവയ്പിനു മുമ്പ് അക്രമി ഡോക്ടറോട് മോതിരം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടതായി ദൃക്‌സാക്ഷി പറഞ്ഞിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss