|    Mar 28 Tue, 2017 11:54 am
FLASH NEWS

ഷിംലയുടെ പേര് മാറ്റില്ല: ഹിമാചല്‍ മുഖ്യമന്ത്രി

Published : 24th April 2016 | Posted By: SMR

ഷിംല: ഷിംല നഗരത്തിന്റേയും സംസ്ഥാനത്തെ ബ്രിട്ടീഷ് കാലഘട്ടത്തിലെ ചരിത്രസ്ഥലങ്ങളുടേയും പേരുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്. ഗുഡ്ഗാവിന്റെ പേര് ഗുരുഗ്രാമം എന്നാക്കിയതിന് പിന്നാലെ ഷിംലയുടെ പേര് ഷിമാലയ എന്നാക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു. ഷിമാലയ നഗരത്തിന്റെ പഴയ പേരാണെന്നാണ് വിഎച്ച്പി വാദം.
നഗരങ്ങളുടെ പുനര്‍നാമകരണം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അടുത്തദിവസം വീര്‍ഭദ്രസിങ് എന്ന തന്റെ പേരും മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടേക്കാമെന്നു വ്യക്തമാക്കി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിംലയിലെ പീറ്റര്‍ഹോഫ് ഗസ്റ്റ്ഹൗസ് വാല്‍മീകി ഭവന്‍ എന്നാക്കണമെന്നും ബ്രിട്ടീഷുകാര്‍ പണിത ഡല്‍ഹൗസി നഗരത്തിന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരിടണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിരുന്നു.
പേരു മാറ്റുന്നതുമായി ബന്ധപ്പെട്ട് ഹിമാചല്‍പ്രദേശ് ഗവര്‍ണറുമായി വിഎച്ച്പി സംസ്ഥാന ഘടകം ചര്‍ച്ച നടത്തിയിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day