|    Jul 18 Wed, 2018 2:35 am
FLASH NEWS

ഷാഹില്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

Published : 27th September 2017 | Posted By: fsq

 

കോഴിക്കോട്: കഴിഞ്ഞ ദിവസം ലോഡ്ജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ഷാഹില്‍ലിന്റെ ശരീരത്തില്‍ ലഹരി മരുന്ന്ഉപയോഗിക്കുന്നവരിലുണ്ടാകുന്ന സൂചി കൊണ്ട് മുറിവേറ്റ പാടുകള്‍ കണ്ടെത്തിയതായി പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്്. പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക വിവരത്തിലും ഷാഹിലിന്റെ മയക്കുമരുന്നിന്റെ ഉപയോഗം സാധൂകരിക്കുന്നുണ്ട്. മരിക്കുന്നതിന്റെ 24 മണിക്കൂറിനുള്ളില്‍ ലഹരി ഉപയോഗിച്ചതായും തെളിഞ്ഞിട്ടുണ്ട്. ലഹരി മരുന്നിന്റെ അമിത ഉപയോഗം ചിലരില്‍ അപസ്മാരം ഉണ്ടാക്കും. ഇത്തരത്തിലുള്ള അപസ്മാരം വന്നതാകൊണ്ടാണ് ഷാഹില്‍ മരിച്ചതെന്നും പോലി സ് സംശയിക്കുന്നു. അതെസമയം ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലവും വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ലഭിക്കാതെ മരണകാരണം സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലിസ് പറയുന്നത്. അതെസമയം ഷാഹില്‍ മയക്കുമരുന്നു കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ടൗണ്‍ പോലിസ് സ്റ്റേഷനിലെ കേസിലാണ് ഷാഹില്‍ സാക്ഷിയായത്. 420 മയക്കുമരുന്ന് ഗുളികയുമായി പന്നിയങ്കരക്കാരന്‍ പിടിയിലായിരുന്നു. ഇവരുടെ കൂട്ടത്തില്‍ ഷാഹിലിനെയും പിടികൂടിയിരുന്നു. അന്ന് വിദ്യാര്‍ഥിയെന്ന പരിഗണനയില്‍ ഷാഹിലിനെ സാക്ഷിയാക്കി. ബോധവല്‍ക്കരണ ക്ലാസും നല്‍കി.  ഷാഹിലും സുഹൃത്തുക്കളും നിരന്തമായി ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി പാര്‍ട്ടികള്‍ നടത്തുന്നതായും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പല ലോഡ്ജുകളും പോലിസ് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം മിംസ് ആശുപത്രിക്ക് സമീപം മണല്‍താഴത്തെ ലോഡ്ജ് മുറിയിലാണ് വെള്ളയില്‍ ജോസഫ് റോഡിലെ അറഫ ഹൗസില്‍ ഷാഹിലിനെ (19) മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss