|    Jan 20 Fri, 2017 5:37 pm
FLASH NEWS

ഷാഹിദ കമാല്‍— സിപിഎമ്മിലേക്ക്

Published : 3rd May 2016 | Posted By: swapna en

shahida-kamal-

കൊല്ലം: എഐസിസി അംഗവും മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഷാഹിദ കമാല്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക്്. ചവറ ഇടപ്പള്ളിക്കോട്ടയില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ എത്തിയ ഷാഹിദ കമാല്‍ കോണ്‍ഗ്രസ്സുമായുള്ള ബന്ധം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. കോണ്‍ഗ്രസ്സിലെ അഴിമതിയിലും സ്വജന പക്ഷപാതത്തിലും വര്‍ഗീയ പ്രീണന നയങ്ങളിലും മനം—മടുത്താണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് പറഞ്ഞ ഷാഹിദ കമാല്‍ സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.  കോണ്‍ഗ്രസ് നേതാവ് ഡോ. രാമഭദ്രനും നൂറോളം പ്രവര്‍ത്തകര്‍ക്കുമൊ—പ്പമാണ് ഞായറാഴ്ച വൈകീട്ടു സമ്മേളന വേദിയിലേക്ക് ഷാഹിദ കമാല്‍ എത്തിയത്. ഷാഹിദ കമാല്‍ 20 വര്‍ഷമായി എഐസിസി അംഗമാണ്. നിലവില്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമാണ്. 2009ല്‍ കാസര്‍കോട്ടുനിന്ന് പാര്‍ലമെന്റിലേക്കും 2011ല്‍ ചടയമംഗലത്തുനിന്ന് നിയമസഭയിലേക്കും യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചിട്ടുണ്ട്്്. ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗമായിരുന്നു. കെപിസിസി കായികവേദി എക്‌സിക്യൂട്ടീവ് അംഗമാണ് ഡോ. രാമഭദ്രന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 350 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക