|    Nov 24 Fri, 2017 9:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷാഹിദാ കമാല്‍ വനിതാ കമ്മീഷന്‍ അംഗമായി ചുമതലയേറ്റു

Published : 2nd November 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്‍ അംഗമായി ഷാഹിദാ കമാല്‍ ഇന്നലെ ചുമതലയേറ്റു. ലിസി ജോസിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് ഷാഹിദാ കമാല്‍ നിയമിതയായത്. സംസ്ഥാന സാമൂഹികക്ഷേമ ബോര്‍ഡ്, യുവജനക്ഷേമ ബോര്‍ഡ്, പോലിസ് വനിതാ സെല്ല് അഡൈ്വസറി ബോര്‍ഡ്, ഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങിയവയില്‍ നേരത്തേ അംഗമായിരുന്നു. കൊല്ലം കടയ്ക്കല്‍ ചെറുകുളം സ്വദേശിയായ ഷാഹിദ ഇപ്പോള്‍ കൊല്ലം കരിക്കോടാണ് താമസം. മകന്‍ അഫ്‌സല്‍ (ബിബിഎവിദ്യാര്‍ഥി).

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക