|    Jul 17 Tue, 2018 7:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷാഹിദയെ വിട്ടയക്കണമെന്ന്

Published : 17th September 2017 | Posted By: mi.ptk

തിരുവനന്തപുരം: ബിപിന്‍ വധക്കേസിലെ കുറ്റാരോപിതനായ വ്യക്തിയുടെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്ത നടപടി അന്യായമാണെന്നും അവരെ ഉടന്‍ വിട്ടയക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. കേരളത്തില്‍ പോലിസ്‌രാജാണ് നടക്കുന്നത്. ഭര്‍ത്താവിനു നേരെ കുറ്റാരോപണമുണ്ടെന്നു കരുതി ഒരു സ്ത്രീയെ വീട്ടില്‍ക്കയറി അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുക എന്നതു കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്.  ഫൈസല്‍ വധക്കേസിലെ കുറ്റവാളികളെ നീതിപൂര്‍വം കൈകാര്യം ചെയ്യുന്നതില്‍ പോലിസിനും പ്രോസിക്യൂഷനും സംഭവിച്ച മനപ്പൂര്‍വമായ വീഴ്ചയാണു ബിപിന്‍ വധത്തിനിടയാക്കിയത്. ആ കൊലപാതകത്തിലെയും കുറ്റവാളികളെ ശിക്ഷിക്കണം. പക്ഷേ, കുറ്റാരോപിതരുടെ കുടുംബങ്ങളിലെ സ്ത്രീകള്‍ക്കു നേരെയുള്ള പോലിസ് കൈയേറ്റം നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss