|    Feb 18 Sun, 2018 8:52 am
Home   >  Todays Paper  >  Page 4  >  

ഷാഹിദയുടേയും കുഞ്ഞിന്റെയും മരണം : ഭര്‍ത്താവ് അറസ്റ്റില്‍

Published : 26th May 2017 | Posted By: fsq

 

കുന്ദമംഗലം: കൊലചെയ്യപ്പെട്ട കളരിക്കണ്ടി പുറായില്‍ സൂപ്പി കുട്ടിയുടെ മകള്‍ ഷാഹിദയുടെ മകള്‍ ഖദീജത്തുല്‍ മിസ്‌രിയ(ഒന്നര)യുടെ മൃതദേഹം ബേബിമെമ്മോറിയല്‍ ആശുപത്രിക്കടുത്ത് കനോലി കനാലില്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടിയുടെ പിതാവ് അബ്ദുല്‍ ബഷീര്‍ പിടിയിലായി. മണ്ണാര്‍ക്കാടിനടുത്ത് കല്ലടിക്കോട് നിന്നാണ് പിടികൂടിയത്. ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ ബിജുവിന്റെ നേതൃത്വത്തില്‍ ആറ് സ്‌ക്വാഡുകളായി നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്. അംഗപരിമിതനായ ഇയാള്‍ രണ്ടര വര്‍ഷമായി ഷാഹിദയോടൊപ്പം പിലാശ്ശേരിയിലെ കളരിക്കണ്ടിയില്‍ ആലും തോട്ടത്തില്‍ താമസിക്കുന്നത്.  ഷാഹിദയെ ശ്വാസംമുട്ടിച്ചു കൊന്നശേഷം കുഞ്ഞിനെ കൊന്ന് ഒരു ഷോപ്പറിലാക്കി കാറിലെത്തി കനാലിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിനോട് സമ്മതിച്ചു.  കുഞ്ഞിന്റെ പിതൃത്വത്തിലുള്ള സംശയമാണ് കൊലയ്ക്കു പിന്നിലെന്നും പ്രതി പോലിസിനോട് പറഞ്ഞു. കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡ് ചെയ്ത് അഞ്ചു ദിവസത്തേക്കു കസ്റ്റഡിയില്‍ വിട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss