|    May 29 Mon, 2017 7:26 am
FLASH NEWS

ഷാറൂഖ് ഖാന്റെയും ഹാഫിസ് സെയ്ദിന്റെയും ഭാഷ ഒന്ന്: യോഗി ആദിത്യനാഥ്

Published : 4th November 2015 | Posted By: swapna en

srk

ന്യൂഡല്‍ഹി:ബോളിവുഡ് താരം ഷാറൂഖ് ഖാന്റെയും ജമാഅത്ത് ഉദ് ദാവാ നേതാവ് ഹാഫിസ് സെയ്ദിന്റെ ഭാഷ ഒന്നാണെന്ന് ബി.ജെ.പി എം പി യോഗി ആദിത്യനാഥ്. ഹിന്ദുക്കള്‍ ഷാറുഖിന്റെയും സിനിമ കണ്ടില്ലെങ്കില്‍ അദ്ദേഹം സാധാരണ മുസ്‌ലിമിനെ പോലെ റോഡില്‍ അലയുമെന്നും ആദിത്യനാഥ് പറഞ്ഞു.

ഷാറൂഖ് ജീവിക്കുന്നത് ഇവിടെയാണെങ്കിലും മനസ്സ് പാകിസ്താനിലാണെന്നും അങ്ങിനെയെങ്കില്‍ ഷാറൂഖ് പാകിസ്താനിലേക്ക് പോകട്ടെയെന്നും ആദിത്യനാഥ് പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ഷാറൂഖ് ഖാന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് ആദിത്യനാഥിന്റെ പ്രസ്താവന.

മുംബൈ ആക്രമണകേസിലെ പ്രതിയെന്നാരോപിക്കുന്ന ഹാഫിസ് മുഹമ്മദ് ഇപ്പോള്‍ പാകിസ്താനിലാണ്.
പ്രസ്താവനയ്‌ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഷാറൂഖിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി. അദ്ദേഹം രാജ്യസ്‌നേഹിയാണെന്നും എസ് പി നേതാക്കള്‍ പറഞ്ഞു. ആദിത്യനാഥിന്റെ പ്രസ്താവന വ്യക്തിപരമാണെന്ന് ബി.ജെ.പി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day