|    Jan 21 Sat, 2017 7:35 am
FLASH NEWS

ഷാറൂഖ് ഖാന്റെയും ആമിര്‍ ഖാന്റെയും സുരക്ഷകള്‍ മുംബൈ പോലിസ് വെട്ടിക്കുറച്ചു

Published : 8th January 2016 | Posted By: swapna en

Shahrukh-Aamir-

മുംബൈ: ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരടക്കം 40 ഓളം താരങ്ങളുടെ സുരക്ഷാക്രമീകരണങ്ങള്‍ മുംബൈ പോലിസ് വെട്ടിക്കുറിച്ചു. നിലവില്‍ ഷാറൂഖ് ഖാന്‍, ആമിര്‍ ഖാന്‍ എന്നിവരുടെ സുരക്ഷാ ചുമതല നാലു കോണ്‍സ്റ്റബിള്‍മാര്‍ക്കായിരുന്നു. ഇത് രണ്ടായി കുറച്ചു. 25 ബോളിവുഡ് താരങ്ങളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ പാടെ ഒഴിവാക്കി. പോലിസ് സേനയിലെ അംഗബലം അനാവശ്യമായി കളയുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
അമിതാഭ് ബച്ചന്‍, ദ്വിലീപ് കുമാര്‍, ഗായിക ലതാ മങ്കേഷ്‌ക്കര്‍ എന്നിവരുടെ സുരക്ഷാ പഴയതുപോലെ തുടരും.
രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചിരിക്കുകയാണ് ഷാറൂഖ് ഖാനും ആമിര്‍ ഖാനും പ്രസ്താവിച്ചത് ഏറെ വിവാദമായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 137 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക