|    Jul 20 Fri, 2018 10:43 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷാര്‍ജ : 149 ഇന്ത്യക്കാര്‍ ജയില്‍ മോചിതരായി

Published : 29th September 2017 | Posted By: fsq

 

ദുബയ്: ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന 149 ഇന്ത്യന്‍ തടവുകാര്‍ മോചിതരായി. സാമ്പത്തിക ക്രമക്കേടുകളിലും നിസ്സാര കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരെയാണ് മോചിപ്പിക്കുന്നത്. രണ്ടു കോടി യുഎഇ ദിര്‍ഹം വരെയുള്ള (35.58 കോടി ഇന്ത്യന്‍ രൂപ) സാമ്പത്തിക ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടവരെയാണ് നിരുപാധികം വിട്ടയച്ചത്. മലയാളികള്‍ അടക്കമുള്ളവരാണ് മോചിതരായത്. ഗുരുതര ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴികെയുള്ള കേസുകളില്‍ ഷാര്‍ജ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ അല്‍ഖാസിമി കേരള സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss