|    Oct 18 Thu, 2018 3:53 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഷാര്‍ജ സുല്‍ത്താന്റെ ഡി-ലിറ്റ് ചടങ്ങ് കോഴിക്കോട്ടേക്കു മാറ്റാന്‍ നിര്‍ദേശം

Published : 18th September 2017 | Posted By: fsq

 

തേഞ്ഞിപ്പലം: വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും വാഴ്‌സിറ്റിയിലെ ഡി-ലിറ്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഈ മാസം 26നുള്ള ഷാര്‍ജ സുല്‍ത്താന്റെ ഡി-ലിറ്റ് ചടങ്ങ് കോഴിക്കോട്ടേക്കു മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ദേശം. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്നലെ ഞായറാഴ്ചയായിരുന്നിട്ടും വാഴ്‌സിറ്റിയില്‍ അടിയന്തര സിന്‍ഡിക്കേറ്റ് യോഗം ചേര്‍ന്നു. അതേസമയം, ചടങ്ങ് സര്‍വകലാശാലയില്‍ തന്നെയായിരിക്കണമെന്നും അന്നേ ദിവസം സെനറ്റിന്റെ അടിയന്തര യോഗം വാഴ്‌സിറ്റി കാംപസില്‍ വിളിച്ചുചേര്‍ത്തത് ഡി-ലിറ്റ് ചടങ്ങിനാണെന്നും ലീഗ്-കോണ്‍ഗ്രസ് സിന്‍ഡിക്കേറ്റംഗങ്ങള്‍ വ്യക്തമാക്കി. കാപസില്‍ തന്നെ ചടങ്ങ് നടത്തുന്നതിനു സര്‍ക്കാരിന്റെ അനുമതി വാങ്ങുന്നതിനും ചാന്‍സലറെ ഈ കാര്യം അറിയിച്ച് അനുമതി വാങ്ങുന്നതിനും സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഷാര്‍ജ സുല്‍ത്താനുള്ള ഓണററി ഡി-ലിറ്റ് നല്‍കേണ്ടത് ഗവര്‍ണറാണ്. നിയമപരമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചടങ്ങില്‍ പങ്കെടുക്കേണ്ടവരല്ല. കോഴിക്കോട് നഗരത്തില്‍ ടാഗോര്‍ ഹാളില്‍ ഷാര്‍ജ സുല്‍ത്താന് ഏര്‍പ്പെടുത്തിയ പൗര സ്വീകരണ ചടങ്ങില്‍ ഡി- ലിറ്റ് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചത്. ഡി-ലിറ്റ് നല്‍കുന്നതിനു മുമ്പായി സെനറ്റിന്റെ പ്രത്യേക യോഗം ചേരണം. സെനറ്റ് അവാര്‍ഡ് ചെയ്തതിനു ശേഷം വാഴ്‌സിറ്റി അധികാരികള്‍ സര്‍ട്ടിഫിക്കറ്റില്‍ ഒപ്പുവയ്ക്കണം. തുടര്‍ന്ന് മാര്‍ച്ച് ചെയ്ത് ചടങ്ങിനെത്തണം. ചാന്‍സലര്‍ ഓണററി ഡി-ലിറ്റ് നല്‍കിയ ശേഷം മാര്‍ച്ച് ചെയ്തുതന്നെ പിരിഞ്ഞു പോവണമെന്നാണ് വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടില്‍ വ്യക്തമാക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss