|    Oct 17 Tue, 2017 3:45 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷാര്‍ജ രാജ്യാന്തര പുസ്തകമേള അടുത്തമാസം ഒന്നിന്

Published : 5th October 2017 | Posted By: fsq

 

ഷാര്‍ജ:  ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പുസ്തകമേളയായ ഷാര്‍ജ ഇന്റര്‍ നാഷനല്‍ ബുക്ക് ഫെയര്‍ അടുത്ത മാസം ഒന്നു മുതല്‍ ആരംഭിക്കും. 60 രാജ്യങ്ങളില്‍ നിന്നുള്ള 1800 പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ 15 ലക്ഷം പുസ്തകങ്ങളാണു വില്‍പനയ്ക്കായി എത്തുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനത്തില്‍ ലോക പ്രശസ്ത ചരിത്രകാരനായ പീറ്റര്‍ ഫ്രാന്‍കോപന്‍, സാമൂഹികപ്രവര്‍ത്തകയും സാഹിത്യകാരിയും ബുക്കര്‍ സമ്മാന ജേതാവുമായ അരുന്ധതി റോയ്, കവിയും ഗാനരചയിതാവുമായ ഗുല്‍സാര്‍, സിനിമാതാരമായ ആര്‍ മാധവന്‍, പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ്ദീപ് സര്‍ദേശായ്, പ്രമുഖ പാകിസ്താന്‍ ക്രിക്കറ്റ് താരം വസീം അക്രം അടക്കമുള്ള 200ഓളം പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു വായനക്കാരുമായി സംവദിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ 4000 അടി കൂടി വര്‍ധിപ്പിച്ചാണ് ഈ വര്‍ഷം പുസ്തകമേള സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ജപ്പാന്‍, ദക്ഷിണ കൊറിയ, മലേസ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളും ആദ്യമായി പുസ്തക മേളയ്ക്ക് എത്തുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക