|    Sep 26 Tue, 2017 2:35 pm
Home   >  Todays Paper  >  page 12  >  

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

Published : 3rd November 2016 | Posted By: SMR

ദുബയ്: ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ പുസ്തകമേളയായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കമായി. ഇത്തവണ 60 രാജ്യങ്ങളില്‍ നിന്നുള്ള 15 ലക്ഷം കൃതികളാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് മേള ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ യുഎഇ സാംസ്‌കാരിക-വിജ്ഞാന വികസന മന്ത്രി ശെയ്ഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അടക്കമുള്ള ഉന്നത വ്യക്തിത്വങ്ങളും സംബന്ധിച്ചു.
35ാമത് പുസ്തകമേളയില്‍ 1420 പ്രസാധകരാണ് എത്തിയിരിക്കുന്നത്. തേജസ് ബുക്‌സ് അടക്കമുള്ള 110 പ്രസാധകര്‍ ഇന്ത്യയില്‍ നിന്നു പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്.  ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങള്‍ അടക്കമാണ് ഈ വര്‍ഷവും പുസ്തകോല്‍സവത്തില്‍ പങ്കെടുക്കുന്നതെന്ന് തേജസ് പ്രതിനിധി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക