|    Jul 28 Fri, 2017 4:26 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 15 ലക്ഷം കൃതികള്‍; കേരളത്തില്‍ നിന്ന് എംടി അതിഥിയാവും

Published : 12th October 2016 | Posted By: SMR

ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ 60 രാജ്യങ്ങളില്‍നിന്നുള്ള 15 ലക്ഷം കൃതികള്‍ എത്തുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്ത മാസം 2ന് ആരംഭിക്കുന്ന 35ാമത് പുസ്തകമേളയില്‍ 1420 പ്രസാധകരാണ് പങ്കെടുക്കുന്നത്. 11 ദിവസത്തെ മേളയ്ക്കായി കാല്‍ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് ബിന്‍ റക്കാദ് അമീരി പറഞ്ഞു. പുസ്തകപ്രദര്‍ശനത്തോടനുബന്ധിച്ച് നടക്കുന്ന 167 സാംസ്‌കാരിക ചടങ്ങുകളില്‍ 29 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. ഇന്ത്യയില്‍നിന്ന് തേജസ് അടക്കമുള്ള 110 പ്രസാധകര്‍ പ്രദര്‍ശനത്തിനെത്തും.
ഇന്ത്യയെ കൂടാതെ യുഎഇ, ലബ്‌നാന്‍, സിറിയ, ഈജിപ്ത്, ഇംഗ്ലണ്ട്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ പ്രസാധകര്‍ പങ്കെടുക്കുന്നത്. പ്രമുഖ പാശ്ചാത്യ സാഹിത്യകാരായ കാസന്‍ഡ്ര ക്ലയര്‍, ഹോളി ഗോള്‍ഡ് ബര്‍ഗ്, ക്ലൗഡിയ ഗ്രേ, സൗലിജ, തിരക്കഥാകൃത്ത് ഗ്രീം സിംസണ്‍ തുടങ്ങിയ പ്രമുഖര്‍ പ്രദര്‍ശനത്തോടനുബന്ധിച്ചു നടക്കുന്ന വിവിധ ചടങ്ങുകളില്‍ പൊതുജനങ്ങളുമായി സംവദിക്കും. 2014ലെ നൊബേല്‍ പുരസ്‌കാര ജേതാവായ കൈലാഷ് സത്യാര്‍ഥി, ഡോ. ശശി തരൂര്‍, സാഹിത്യകാരനായ ചേതന്‍ ഭഗത്. എം ടി വാസുദേവന്‍ നായര്‍ ബോളിവുഡ് താരങ്ങളായ ശില്‍പ്പ ഷെട്ടി, അര്‍ഷദ് വര്‍സി തുടങ്ങിയവരും സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മിദ്ഫ, എത്തിസലാത്ത് സിഇഒ അബ്ദുല്‍ അസീസ് തര്‍യാം എന്നിവരും സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക