|    Oct 15 Mon, 2018 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷാര്‍ജ ഭരണാധികാരി ഗവര്‍ണറെ കണ്ടു

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി രാജ്ഭവനിലെത്തി ഗവര്‍ണറുമായും മുഖ്യമന്ത്രിയും മന്ത്രിമാരുമായും ചര്‍ച്ച നടത്തി. രാവിലെ 11ഓടെയാണു രാജ്ഭവനിലെത്തിയ ഡോ. ശെയ്ഖ് സുല്‍ത്താനെ, ഗവര്‍ണര്‍ പി സദാശിവവും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. തുടര്‍ന്നു ഗവര്‍ണറുമായി സൗഹൃദ സംഭാഷണം നടത്തിയ ഷാര്‍ജ ഭരണാധികാരി ഗവര്‍ണര്‍ക്കു പ്രത്യേക ഉപഹാരവും സമ്മാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, ഇന്ത്യയിലെ യുഎഇ അംബാസഡര്‍ അഹമ്മദ് അല്‍ബന്ന എന്നിവര്‍ സന്നിഹിതരായിരുന്നു. ശേഷം മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരുമായും ചര്‍ച്ച നടത്തി. വിവിധ മേഖലകളിലെ സംസ്ഥാനത്തിന്റെ സാധ്യതകള്‍ ഉള്‍ക്കൊള്ളിച്ച ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചു. കേരളത്തിന്റെ പദ്ധതി നിര്‍ദേശങ്ങള്‍ സുല്‍ത്താന് മുന്നില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി സംസാരിച്ചു. വലിയ ഉരുവിന്റെ മാതൃക ഷാര്‍ജ സുല്‍ത്താനു മുഖ്യമന്ത്രി സമ്മാനിച്ചു. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി രാജ്ഭവനില്‍ ഗവര്‍ണര്‍ ഉച്ചവിരുന്ന് ഒരുക്കിയിരുന്നു. ഇവിടെ നിന്ന് അദ്ദേഹം കോവളം ഹോട്ടല്‍ ലീലാ റാവിസിലേക്ക് പോയി. സംസ്ഥാന സര്‍ക്കാര്‍ ലീലാ റാവിസില്‍ വൈകീട്ട് 6.30ന് ഒരുക്കിയ സാംസ്‌കാരിക പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തു. രാത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തിനായി വിരുന്നൊരുക്കി. ഇന്നു രാവിലെ 10.25നു ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ക്ലിഫ് ഹൗസിലെത്തും. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബിരുദദാന ചടങ്ങിന് രാജ്ഭവനിലെത്തും. വൈകീട്ട് അഞ്ചിന് ഹോട്ടല്‍ താജ് വിവാന്റയില്‍ സുല്‍ത്താനും ചരിത്രരേഖകളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss