|    Nov 17 Sat, 2018 5:41 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഷാര്‍ജ ഭരണാധികാരി കൊച്ചിയില്‍

Published : 28th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കൊച്ചിയിലെത്തി. ചെറിയ കുറ്റങ്ങള്‍ക്ക് ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളെ മോചിപ്പിക്കുമെന്നും അവര്‍ക്ക് ഷാര്‍ജയില്‍ തൊഴില്‍ നല്‍കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. നൈപുണി വികസന ഇന്‍സ്റ്റിറ്റിയൂട്ട്, രാജ്യാന്തര ഡ്രൈവിങ് സ്‌കൂള്‍, കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് പുരാരേഖകള്‍ കൈമാറാനുള്ള സന്നദ്ധത എന്നിവ അദ്ദേഹം അറിയിച്ചു. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഷാര്‍ജ മലയാളികള്‍ക്കുള്ള പാര്‍പ്പിട സമുച്ചയം, സാംസ്‌കാരികകേന്ദ്രം, അന്താരാഷ്ട്ര നിലവാരത്തിലെ വിദ്യാഭ്യാസ കേന്ദ്രം എന്നിവയും ശെയ്ഖ് സുല്‍ത്താന്റെ സജീവ പരിഗണനയിലുണ്ട്. ഇന്നലെ രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ വിമാനത്താവളത്തില്‍ നിന്ന് ശെയ്ഖ് സുല്‍ത്താന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രത്യേക വിമാനത്തിലാണ് എറണാകുളത്തേക്ക് തിരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ യാത്രയാക്കാനെത്തി. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ രാജു, കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡോ. കെ ടി ജലീല്‍, മാത്യു ടി തോമസ്, മേയര്‍ വി കെ പ്രശാന്ത്, ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍, പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംബന്ധിച്ചു. 24ന് വൈകീട്ട് നാലിനാണ് ശെയ്ഖ് സുല്‍ത്താനും സംഘവും തിരുവനന്തപുരത്തെത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss