|    Jul 18 Wed, 2018 8:07 pm
FLASH NEWS
Home   >  Kerala   >  

ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി

Published : 24th September 2017 | Posted By: mi.ptk

തിരുവനന്തപുരം: അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തില്‍ എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍, ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അഹമ്മദ് അല്‍ബന്ന തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി തുടങ്ങിയവരും അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി കേരളത്തിലെത്തിയിരിക്കുന്നത്.
അഞ്ചുദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം കേരളത്തിലെത്തിയിരിക്കുന്നത്. ഗവര്‍ണര്‍ പി. സദാശിവം നാളെ രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നു നല്‍കും. ഇവിടെ വച്ചുതന്നെയാകും മുഖ്യമന്ത്രിയും മന്ത്രിമാരും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുക. ഷാര്‍ജയിലേയും യുഎഇയിലേയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഷാര്‍ജ ഭരണാധികാരിക്കൊപ്പം കേരളത്തിലെത്തിയിട്ടുണ്ട്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തില്‍ മുന്നുദിവസമാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നത്. ഈ മാസം 27 വരെയാണ് അദ്ദേഹം കേരളത്തിലുണ്ടാവുക.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss