|    Oct 20 Sat, 2018 12:49 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷാര്‍ജ ഭരണാധികാരി ഇന്നെത്തും

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 24 മുതല്‍ 28 വരെ കേരളത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്നു വൈകീട്ട് 4.30ന് അദ്ദേഹം തിരുവനന്തപുരത്തെത്തും. 25ന് രാവിലെ 10.55ന് രാജ്ഭവനിലെത്തുന്ന സുല്‍ത്താന്‍ ഗവര്‍ണറുമായി  കൂടിക്കാഴ്ച നടത്തും. ഇതിനു ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരുമായി രാജ്ഭവനില്‍ ആശയവിനിമയം നടത്തും. വൈകീട്ട് 6.30ന് കോവളം ഹോട്ടല്‍ ലീലാ റാവിസില്‍ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിക്കായി സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കും. 26ന് രാവിലെ 10.25ന് ക്ലിഫ്ഹൗസിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം 11ന് രാജ്ഭവനിലേക്കു തിരിക്കും. 11.15ന് രാജ്ഭവനിലെത്തുന്ന അദ്ദേഹം കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാനച്ചടങ്ങില്‍ സംബന്ധിക്കും. ”സുല്‍ത്താനും ചരിത്രരേഖകളും” എന്ന വിഷയത്തില്‍ വൈകീട്ട് അഞ്ചിന് വഴുതയ്ക്കാട് ഹോട്ടല്‍ താജ് വിവാന്റയില്‍ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പ്രഭാഷണം നടത്തും. തുടര്‍ന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും. 27ന് കൊച്ചിയില്‍ നടക്കുന്ന വിവിധ പരിപാടികളി ല്‍ സംബന്ധിക്കും. 28ന് സുല്‍ത്താന്‍ മടങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss