|    Jul 22 Sun, 2018 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഷാര്‍ജ ഭരണാധികാരിക്ക് ഡി ലിറ്റ് : ചടങ്ങില്‍ കുഞ്ഞാലിക്കുട്ടിക്കും അബ്ദുല്‍ഹമീദിനും ക്ഷണമില്ല

Published : 26th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കാലിക്കറ്റ് സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ മലപ്പുറം എംപി പി കെ കുഞ്ഞാലിക്കുട്ടിക്കും എംഎല്‍എ പി അബ്ദുല്‍ഹമീദിനും ക്ഷണമില്ല. കുഞ്ഞാലിക്കുട്ടിയുടെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലും പി അബ്ദുല്‍ഹമീദ് എംഎല്‍എയുടെ വള്ളിക്കുന്ന് നിയമസഭാ മണ്ഡലത്തിലുമാണ് സര്‍വകലാശാല ആസ്ഥാനമായ തേഞ്ഞിപ്പലം സ്ഥിതി ചെയ്യുന്നത്. ഇന്നു രാവിലെ രാജ്ഭവനില്‍ വച്ചാണ് ഓണററി ഡി ലിറ്റ് ബിരുദദാന ചടങ്ങ് നടക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികളുടെ പട്ടികയില്‍നിന്ന് കുഞ്ഞാലിക്കുട്ടിയെയും അബ്ദുല്‍ഹമീദിനെയും ഒഴിവാക്കിയെന്നാണ് ആരോപണം. എന്നാല്‍, ചടങ്ങ് വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു. രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കുന്നുണ്ട്.  മുഖ്യമന്ത്രി പങ്കെടുക്കുന്നതിനെതിരേ  സിന്‍ഡക്കേറ്റ് അംഗങ്ങള്‍  ഗവര്‍ണര്‍ പി സദാശിവത്തിനു പരാതി നല്‍കി. മുഖ്യമന്ത്രി 10 മിനിറ്റ് സംസാരിക്കുമെന്നാണ് പ്രോഗ്രാം നോട്ടീസിലുള്ളത്. ഇതു സര്‍വകലാശാലാ ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു കാണിച്ചാണ് ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൗണ്‍സില്‍ കണ്‍വീനറും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശശികുമാര്‍, ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ പി സദാശിവത്തിനു പരാതി നല്‍കിയിരിക്കുന്നത്. വേങ്ങര തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍പ്പെട്ട കാലിക്കറ്റ് സര്‍വകലാശാലയുടെ ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതു പെരുമാറ്റച്ചട്ട ലംഘനമാണെന്നും ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിക്കുന്നത് ചട്ടവിരുദ്ധമാണെന്നും കാണിച്ചു സിന്‍ഡക്കേറ്റ് അംഗങ്ങള്‍  തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss