|    Oct 19 Fri, 2018 12:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഷാര്‍ജ ഭരണാധികാരിക്ക് ഊഷ്മള സ്വീകരണം

Published : 25th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഔദ്യോഗിക സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ അദ്ദേഹത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ ടി ജലീല്‍ എന്നിവരും ഇന്ത്യയിലെ യുഎഇ അംബാസഡര്‍ ഡോ. അഹ്മദ് അല്‍ബന്നയും യുഎഇ ഭരണാധികാരിയെ സ്വീകരിക്കാന്‍ എത്തി. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി തുടങ്ങി ഉദ്യോഗസ്ഥരുടെ വലിയൊരു സംഘവും സ്വീകരണച്ചടങ്ങിന് എത്തിയിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ഷാര്‍ജ സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയെ കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം എത്തിയത്. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തിയത്. ഇന്നു ഗവര്‍ണര്‍ പി സദാശിവം രാജ്ഭവനില്‍ അദ്ദേഹത്തിന് വിരുന്നു നല്‍കും. രാജ്ഭവനിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി കൂടിക്കാഴ്ച നടത്തുക. അദ്ദേഹത്തോടൊപ്പം ഷാര്‍ജയിലെയും യുഎഇയിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും എത്തിയിട്ടുണ്ട്. മൂന്നു ദിവസമാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി നീക്കിവച്ചത്. 27 വരെ കേരളത്തിലുണ്ടാവും. കേരളത്തിന്റെ അതിവിശിഷ്ടാതിഥിയായി എത്തുന്ന അദ്ദേഹം കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിക്കും. കോഴിക്കോട്ട് വച്ച് ബിരുദദാന ചടങ്ങ് സംഘടിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും വേങ്ങര ഉപതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചടങ്ങ് തിരുവനന്തപുരത്തേക്ക് മാറ്റുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss