ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ കെട്ടിടത്തിന്റെ അഴിമതി; കമ്മീഷന് വാങ്ങിയ അംഗത്തെ പുറത്താക്കി
Published : 27th November 2015 | Posted By: swapna en
ഷാര്‍ജ; ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ കീഴില്‍ പുതിയതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ കരാറുകാരില്‍ നിന്നും കമ്മീഷന് വാങ്ങിയ മാനേജിങ്്്് കമ്മറ്റി അംഗം ഷബീറിനെ അസോസിയേഷനില്‍ നിന്നും പുറത്താക്കിയതായി അസോസിയേഷന് പ്രസിഡന്റ് വൈ.എ. റഹീം പറഞ്ഞു. കരാറുകാരന്്്് നല്കിയ 53 ദശലക്ഷം ദിര്‍ഹത്തില്‍ നിന്നും 43 ദശലക്ഷമാക്കി കുറയ്ക്കാന്‍ വേണ്ടിയാണ് ഷബീര്‍ 3.78 ലക്ഷം ദിര്‍ഹം കമ്മീഷന് വാങ്ങിയിരുന്നതെന്നാണ് ആരോപണം. അസോസിയേഷന്റെ കീഴിലുള്ള എന്‍ജിനീയര്‍മാരുടെ പ്രത്യേക സമിതിയാണ് അഴിമതി നടന്നതായി കണ്ടെത്തിയത്.
അതേ സമയം മുന്‍ കമ്മറ്റി നല്കിയ കരാറിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ പുതിയ ആരോപണത്തില്‍ ഉള്‍പ്പെട്ടതില്‍ തന്നെ അഴിമതിയുടെ വ്യാപ്തി വ്യക്തമാകുന്നത്. വിവിധ സംഘടനകളുടെ പേരില്‍ ഏതാനും വ്യക്തികളാണ് വര്‍ഷങ്ങളായി അസോസിയേഷന് നിയന്ത്രിക്കുന്നതും അഴിമതിക്ക്്് കാരണമാകുന്നത്. ഷാര്‍ജയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നത്് അസോസിയേഷന്റെ കീഴിലുള്ള വിദ്യാലയത്തിലാണ്. ഈ വിദ്യാലയത്തിലേക്കുള്ള സ്ക്കൂള് യൂണിഫോം വാങ്ങുന്നതിലും അഴിമതി ആരോപിക്കുന്നുണ്ട്്്. കമ്മീഷന് വാങ്ങിയ തുക തിരിച്ച്്് പിടിക്കുന്നതിനായി നിയമ നടപടി സ്വീകരിക്കാനും ഈ വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാനും അടിയന്തിര നടപടി സ്വീകരിക്കാനുമായി അസോസിയേഷന് ഭാരവാഹികള്‍ ഇന്ന്്് പ്ര്ത്യേക യോഗം ചേരും.
ആയിര കണക്കിന് കുട്ടികള്‍ പഠിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ ആരോപണം ഉയര്‍ന്നത്് രക്ഷിതാക്കളടക്കമുള്ള എല്ലാ ഇന്ത്യക്കാരും വളരെ ഗൗരവത്തോടെയാണ് ഇക്കാര്യം നോക്കി കാണുന്നത്്. കരാറുകാരനില്‍ നിന്ന്്് കമ്മീഷന് വാങ്ങിയ ഷബീറിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും പുറത്ത്് കൊണ്ട്്് വരാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സ്ക്കൂള് യൂണിഫോം ഇനത്തില്‍ കമ്മീഷന് വാങ്ങിയ കാര്യവും രണ്ട്്് ദിവസത്തിനകം കൂടുതല്‍ വ്യക്തമാകുമെന്ന്്് ഓഡിറ്റര്‍ എ.വി.ബേബി ഗള്‍ഫ്്് തേജസിനോട്്് പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഭാരവാഹികള്‍ രാജിവയ്ക്കണം
ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പുതിയതായി നിര്‍മ്മിക്കുന്ന ഇന്ത്യന്‍ സ്കൂളിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ മറവില്‍ നടന്ന ഭീമമായ അഴിമതിയുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഭരണ സമിതിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും അതിനാല്‍ രാജിവയ്ക്കണമെന്നും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് അംഗവും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനുമായ പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു.
അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭീമമായ തുകക്ക് കരാര്‍ നല്കിയ കമ്മിറ്റി അംഗങ്ങള്‍ തന്നെയാണ് ഇപ്പോഴും അസോസിയേഷന് നിയന്ത്രിക്കുന്നതെന്നും ഭരണ സമിതിയിലെ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍ രാജി വെച്ച് ജനവിധി തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഴിമതി പിടിക്കപ്പെട്ടപ്പോള്‍ അവരെ സംരക്ഷിക്കാന്‍ വേണ്ടി അസോസിയേഷന് അടച്ച് പൂട്ടേണ്ടി വരും എന്ന മുന്നറിയിപ്പ് നല്കി അഴിമതിക്കാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഭരണ സമിതി നടത്തുന്നത്. സ്ക്കൂളിലെ യൂണിഫോം വാങ്ങുന്നതടക്കമുള്ള അഴിമതി സംഭവങ്ങള്‍ പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.