|    Dec 19 Wed, 2018 1:37 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയ്ക്ക് തുടക്കം

Published : 1st November 2018 | Posted By: kasim kzm

ഷാര്‍ജ: ലോകെത്ത ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശെയ്ഖ് സുല്‍ത്താന്‍ അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും ഫാമിലി അഫയേഴ്‌സ് സുപ്രിം കൗണ്‍സില്‍ അധ്യക്ഷയുമായ ശെയ്ഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമിയും ഷാര്‍ജ ക്രൗണ്‍ പ്രിന്‍സും ഉപഭരണാധികാരിയുമായ ശെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും പങ്കെടുത്തു.
ഈ വര്‍ഷത്തെ സാംസ്‌കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട അല്‍ജീരിയന്‍ സാംസ്‌കാരിക മന്ത്രി അസെല്‍ഡീന്‍ മിഹൂബിയെയും ഷാര്‍ജ ബുക്‌ഫെയര്‍ പുരസ്‌കാരം, പരിഭാഷകര്‍ക്കുള്ള പുരസ്‌കാരം, അറബ് ബാലസാഹിത്യത്തിനുള്ള ഇത്തിസാലാത്ത് പുരസ്‌കാരം എന്നിവ നേടിയ പ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷത്തെ പുസ്തകമേളയുടെ അടിസ്ഥാന ആശയം ‘ടെയില്‍ ഓഫ് ലെറ്റേഴ്‌സ്’ എന്നതാണ്. ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് മേള.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss