|    Oct 17 Tue, 2017 5:05 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ വേനല്‍ മഴ

Published : 18th July 2016 | Posted By: G.A.G

ഷാര്‍ജ:  ഷാര്‍ജയിലെ മലീഹ റോഡില്‍ ഇന്നലെ വൈകിട്ട് ശക്തിയായ കാറ്റോട് കൂടിയുള്ള മഴ ലഭിച്ചു. കടുത്ത ചൂടില്‍ മരുഭൂമിയില്‍ മഴ ലഭിക്കുന്നത് അപൂര്‍വ്വമാണ്. ഏതാനും ദിവസത്തിനുള്ളില്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് യു.എ.ഇ. ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളില്‍ മണല്‍ക്കാറ്റ് വീശാന്‍ സാധ്യതയുള്ളത് കൊണ്ട് ദൂരക്കാഴ്ചയും കുറയുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ യു.എ.ഇ.യിലെ വത്ബ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ ഉഷ്ണം രേഖപ്പെടുത്തിയത്. 49.3 ഡിഗ്രിയാണ് ഈ പ്രദേശത്തെ ചൂട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക