|    Oct 17 Tue, 2017 10:33 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ വാഹനാപകടം; മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published : 12th March 2016 | Posted By: swapna en

sharjah-death-

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ കാറപകടത്തില്‍ മൂന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു.കോഴിക്കോട് ഫാറൂഖ് സ്വദേശി മുഹമ്മദ് സൂനൂന്‍(19), നാദാപുരം പാറക്കടവ് താനക്കോട്ടൂര്‍ സ്വദേശി അശ്‌റഫിന്റെ മകന്‍ അഷ്മിദ്(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്തഫയുടെ മകന്‍ ഷിഫാം(19) എന്നിവരാണ് ഇന്നലെ അര്‍ദ്ധരാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്.കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയിലാണ്.  മദാമിനടുത്ത് ഹത്ത റോഡിലാണ് അപകടം. അഞ്ച് സുഹൃത്തുക്കള്‍ മദാമിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടില്‍ ചെന്ന് മടങ്ങുമ്പോഴാണ് അപകടം.
ഇവരുടെ കാറിലേക്ക് മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു.
ദുബായ് മിഡില്‍ സെക്‌സ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ് മൂവരും. അശ്മിത്തിന്റെ പിതാവ് അശ്‌റഫ് ദുബായില്‍ റസ്റ്ററന്റ് നടത്തുന്നു. അശ്മിത്തിന്റെ കുടുംബം നാട്ടില്‍ അവധിക്കു പോയതാണ്. പരീക്ഷയെ തുടര്‍ന്ന് അശ്മിത്ത് നാട്ടില്‍ നിന്ന് ഒരാഴ്ച മുമ്പാണ് എത്തിയത്.

sharja

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക