|    Sep 25 Mon, 2017 4:40 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ വന്‍ തീപ്പിടിത്തം: നാല് വെയര്‍ ഹൗസുകള്‍ കത്തി നശിച്ചു

Published : 29th October 2015 | Posted By: swapna en

sharja-fire

ഷാര്‍ജ: വ്യവസായ മേഖലയിലെ വെയര്‍ഹൗസില്‍ തീപ്പിടുത്തം. വന്‍ തുകയുടെ നാശ നഷ്ട്ടം. അപകട സൂചന വ്യക്തമായ ഉടന്‍ തൊഴിലാളികള്‍ പുറത്തിറങ്ങിയതിനാല്‍ ആളപായമില്ല. ഇന്നലെ ഉച്ചക്ക് ഒന്നര മണിയോടെയാണ് സംഭവം.

വ്യവസായ മേഖല ഏഴില്‍ വെയര്‍ ഹൗസുകളുടെ ഏരിയയിലാണ് അപകടം നടന്നത്. വ്യത്യസ്ത കമ്പനികളുടെ നാല് വെയര്‍ ഹൗസുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് അതി വേഗം തീ പടര്‍ന്നു പിടിക്കുകയായിരുന്നു. ശുചീകരണ വസ്തുക്കള്‍, ഫുഡ് സ്റ്റഫ്, ഫര്‍ണ്ണീച്ചര്‍, ഇലക്ട്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വെവ്വേറെ വെയര്‍ ഹൗസുകളിലായി വന്‍ തോതില്‍ ശേഖരിച്ചു വെച്ചിരുന്നു.
തീ പിടുത്തം കാരണം ഈ മേഖല കറുത്ത പുകയാല്‍ മൂടപ്പെട്ട അവസ്ഥയിലായി. ഇത് പരിസരവാസികളെ അല്‍പ നേരം ആശങ്കയിലാക്കി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേന, സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ നപടികള്‍ സ്വീകരിച്ച് രക്ഷാ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. ഇത് വഴിയുള്ള പ്രധാന റോഡുകളില്‍ പോലീസ് ഗതാഗത നിയന്ത്രണവും ഏര്‍പെടുത്തിയിരുന്നു. മണിക്കൂറുകള്‍ നീണ്ട കഠിനാധ്വാനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാനായത്. ഷാര്‍ജയിലേതിനു പുറമേ അയല്‍ എമിറെറ്റുകളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക