|    Jun 23 Fri, 2017 8:54 am
FLASH NEWS

ഷാര്‍ജയില്‍ പാക്കിസ്ഥാനി കവര്‍ച്ചാ സംഘം പിടിയില്‍

Published : 8th February 2016 | Posted By: swapna en

index
ഷാര്‍ജ: വെയര്‍ഹൗസുകള്‍ കുത്തിപ്പൊളിച്ച് കവര്‍ച്ച നടത്തുന്ന നാലംഗ പാക്കിസ്ഥാനി സംഘത്തെ ഷാര്‍ജ പോലീസ് പിടികൂടി. വെയര്‍ഹൗസുകളിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും ചെമ്പ് കമ്പികളുമായിരുന്നു പ്രതികള്‍ പ്രധാനമായും കവര്‍ന്നിരുന്നത്. ഷാര്‍ജ വ്യവസായ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ തന്നെ നിയോഗിക്കുകയായിരുന്നു. രാത്രിയില്‍ സമീപത്ത്് വെളിച്ചം കുറവുള്ള വെയര്‍ഹൗസുകളിലാണ് ഇത്തരം കവര്‍ച്ചകള്‍ കുടുതലും നടക്കുന്നതിനാല്‍ കൂടുതല്‍ ലൈറ്റുകളും സുരക്ഷാ കേമറകളും സ്ഥാപിക്കണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക