|    Mar 28 Tue, 2017 4:00 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാര്‍ജയില്‍ ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ ആരംഭിക്കും

Published : 25th July 2016 | Posted By: sdq

അബുദബി: ഷാര്‍ജയില്‍ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടി റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുമെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ ടിപി സീതാറാം പറഞ്ഞു. നിലവില്‍ ദുബയില്‍ മാത്രമാണ് ഇപ്പോള്‍ റിസോഴ്‌സ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അതേ സമയം സെന്ററിന്റെ പ്രവര്‍ത്തനം എപ്പോള്‍ തുടങ്ങാനാകുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ ദുബയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വര്‍ക്കേഴ്‌സ് റിസോഴ്‌സ് സെന്റര്‍ (ഐ.ഡബഌയു.ആര്‍.സി) ലൂടെ ഇന്ത്യക്കാരായ തൊഴിലാളികള്‍ക്ക് കൗണ്‍സിലിംഗ്, നിയമ, സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം സഹായങ്ങള്‍ ആവശ്യമുള്ളവര്‍ 80046342 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടണം. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ഇത്തരം സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ഒരു ലക്ഷത്തിലധികം ഫോണ്‍ കാളുകള്‍ ഈ സേവനത്തിന് വിളിച്ചിട്ടുണ്ടെന്ന് ഈ കേന്ദ്രത്തിലെ കൗണ്‍സിലറായ ദിനേഷ് കുമാര്‍ പറഞ്ഞു. 269 ബോധവല്‍ക്കരണ ചടങ്ങുകളും 6783 കൗണ്‍സിലിംഗ് പരിപാടികളും സെന്റര്‍ നടത്തിയതായി അദ്ദേഹം അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day