ഷാര്‍ജയില്‍ ഇന്ത്യന്‍ യുവതി അടക്കം രണ്ട് പേര് സ്വയം ജീവനൊടുക്കി
Published : 11th October 2015 | Posted By: TK
ഷാര്‍ജ: ഇന്ത്യന്‍ യുവതി അടക്കം രണ്ട് പേര് ഇന്നലെ ഷാര്‍ജയില്‍ ജീവനൊടുക്കി. അന് നഹ്ദ ഭാഗത്തുള്ള താമസ കെട്ടിടത്തില്‍ എ.എഫ്. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന 32 കാരിയായ യുവതി തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അര്‍ബുദ രോഗ ചികില്‍സയിലായിരുന്നു ഈ യുവതി.
ഏഴ് മണിക്കൂര്‍ മുമ്പാണ് ഷാര്‍ജ കുവൈത്തി ആശുപത്രിയില്‍ നിന്നും ഈ യുവതിയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്. മനോരോഗത്തിന് ചികില്‍സയിലായിരുന്ന 51 കാരനായ സിറിയക്കാരന് അബു ഷഗാരയിലെ കെട്ടിടത്തിലെ 19 ാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ഷാര്‍ജ പോലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നടപടി ക്രമങ്ങള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.