|    Jan 19 Thu, 2017 6:40 pm
FLASH NEWS

ഷാരൂഖ് ഖാനെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു, ഖേദം പ്രകടിപ്പിച്ച് അമേരിക്ക

Published : 12th August 2016 | Posted By: G.A.G

ലോസ് ആഞ്ചലസ്: സുരക്ഷാ പരിശോധനയുടെ പേരില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ് ആഞ്ചലസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത് വിവാദമായി. തന്നെ തുടര്‍ച്ചയായി മൂന്നാം തവണയും ഇത്തരത്തില്‍ തടഞ്ഞുവച്ചകാര്യം ഷാരൂഖ് ട്വിറ്ററിലൂടെ അറിയിച്ചതിനെത്തുടര്‍ന്ന് സംഭവത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. ഇതിനുമുന്‍പ് ഇത്തരം സംഭവമുണ്ടായപ്പോഴും അമേരിക്ക ഖേദം പ്രകടിപ്പിച്ചിരുന്നു. ഷാരൂഖിന്റെ പേര്
കംപ്യൂട്ടറിലെ അലേര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് 2009ല്‍ ന്യൂ ജഴ്‌സിയിലെ ന്യൂആര്‍ക്ക് ലിബേര്‍ട്ടി വിമാനത്താവളത്തിലും 2012ല്‍ ന്യൂയോര്‍ക്കിലെ വൈറ്റ് പ്ലെയിന്‍സ് വിമാനത്താവളത്തിലും അദ്ദേഹത്തെ തടഞ്ഞുവച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 152 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക