|    Jan 17 Tue, 2017 6:34 pm
FLASH NEWS

ഷാരൂഖ് ഖാനെ യുഎസില്‍ വീണ്ടും തടഞ്ഞുവച്ചു

Published : 13th August 2016 | Posted By: SMR

ലോസ്ആഞ്ചലസ്: ബോളിവുഡ് താരം ഷാരൂഖ് ഖാനെ ലോസ്ആഞ്ചലസ് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂറോളം തടഞ്ഞു. വെള്ളിയാഴ്ച രാവിലെ ട്വിറ്ററിലൂടെയാണ് താരം വിവരം പുറത്തുവിട്ടത്.
എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക പരിശോധനയ്ക്കു ശേഷമാണ് താരത്തെ വിട്ടയച്ചത്. ‘സുരക്ഷയുടെ ഭാഗമായ നടപടികളെ ബഹുമാനിക്കുന്നു. എന്നാല്‍, യാത്ര തടസ്സപ്പെടുത്തുന്ന വിധം തടഞ്ഞുവയ്ക്കുന്നതില്‍ കടുത്ത നിരാശയുണ്ടെന്നു’ ഷാരൂഖ് ഖാന്‍ ട്വീറ്റ് ചെയ്തു.
സംഭവത്തില്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ റിച്ചാര്‍ഡ് വര്‍മ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ഖാനെ അറിയിച്ചു. യുഎസിന്റെ സൗത്ത് ആന്റ് സെന്‍ട്രല്‍ ഏഷ്യന്‍ പ്രതിനിധി നിശ ദേശായി ബിസ്വാളും ഖാന് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇത് മൂന്നാമത്തെ തവണയാണ് ഖാന്‍ യുഎസ് വിമാനത്താവളങ്ങളില്‍ തടഞ്ഞുവയ്ക്കപ്പെടുന്നത്. 2009ലും 2012ലും ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഖാനെ തടഞ്ഞുവച്ചിരുന്നു. പേരിന്റെ അവസാനം ഖാന്‍ എന്നുളളതാണ് വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കാന്‍ കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 59 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക