|    Sep 26 Tue, 2017 2:01 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഷാരൂഖ് ഖാനെ തടഞ്ഞ സംഭവം: പ്രതിഷേധവുമായി അഅ്‌സംഖാന്‍

Published : 14th August 2016 | Posted By: SMR

റാംപൂര്‍: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനെ യുഎസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുഎസ് പ്രസിഡന്റ് ബറാക് ഒബാമയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി അഅ്‌സംഖാന്‍. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസില്‍ അദ്ദേഹത്തിന്റെ സുഹൃത്ത് ബറാക് ഒബാമയും മുസ്‌ലിംകളെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് അഅ്‌സംഖാന്‍ കുറ്റപ്പെടുത്തിയത്.
ഈ ശല്യം സഹിക്കാനാവാതെ മുസ്‌ലിംകള്‍ക്ക് എങ്ങോട്ടുപോവണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, അപമാനിക്കപ്പെടാന്‍ മാത്രമാണ് ഷാരൂഖ് ഖാന്‍ വീണ്ടും വീണ്ടും യുഎസിലേക്ക് പോവുന്നതെന്ന് മുംബൈയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന കുറ്റപ്പെടുത്തി. സംഭവത്തില്‍ പ്രതിഷേധിച്ച് ഷാരൂഖ് യുഎസില്‍ നിന്നും തിരിച്ചുപോരണമായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക