|    Mar 29 Wed, 2017 12:57 pm
FLASH NEWS

ഷാനവാസ് പോങ്ങനാടിന് ആത്മായനങ്ങളുടെ ഖസാക്ക് അവാര്‍ഡ്

Published : 15th November 2015 | Posted By: SMR

തിരുവനന്തപുരം: എം കെ ഹരികുമാറിന്റെ ആത്മായനങ്ങളുടെ ഖസാക്ക് എന്ന നിരൂപണ കൃതിയുടെ പേരിലുള്ള 21ാമത് അവാര്‍ഡിന് ഷാനവാസ് പോങ്ങനാടിന്റെ ‘മഷി ചരിഞ്ഞ ആകാശം’ (ഓര്‍മ) അര്‍ഹമായി. ശില്‍പവും രവീന്ദ്രനാഥ ടാഗൂര്‍ വരച്ച ചിത്രവും ഫലകവും മുഖചിത്ര ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഈമാസം 21ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ ഷാനവാസിന് അവാര്‍ഡ് സമര്‍പ്പിക്കും. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെക്കുറിച്ച് ആദ്യവിമര്‍ശന ഗ്രന്ഥമാണ് ആത്മായനങ്ങളുടെ ഖസാക്ക്. 1984ലാണ് കൃതി പ്രസിദ്ധീകരിച്ചത്.
1995 മുതലാണ് കൊച്ചിയില്‍നിന്ന് സുഹൃദ്‌സംഘത്തിന്റെ നേതൃത്വത്തില്‍ അവാര്‍ഡ് നല്‍കാന്‍ തുടങ്ങിയത്. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഷാനവാസ് കിളിമാനൂരിനടുത്ത് പോങ്ങനാട് സ്വദേശിയാണ്. ഇപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസം.
മഷി ചരിഞ്ഞ ആകാശത്തിന് 2013ലെ ഗീതാഞ്ജലി പ്രൈസ് ലഭിച്ചിട്ടുണ്ട്. രാകേഷ്‌നാഥ് (കഥകള്‍), അവ്യയാനന്ദ സ്വാമി (ചിന്ത), സി പി ചന്ദ്രന്‍ (കവിത) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day