|    Dec 12 Wed, 2018 7:45 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ഷാനവാസിന്റെ നിര്യാണത്തില്‍ അനുശോചിച്ചു

Published : 22nd November 2018 | Posted By: ke

ദുബയ്:എംഐ ഷാനവാസ് എംപി യുടെ നിര്യാണത്തില്‍ മലബാര്‍ പ്രവാസി സൗഹൃദ വേദി അനുശോചിച്ചു. മലബാറിന്റെ വികസനത്തിന്,വിശേഷിച്ചു വയനാടിന്റെ അഭിവൃദ്ധിക്കായി ജനപ്രതിനിധി എന്ന നിലയില്‍ ഷാനവാസ് നല്‍കിയ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്ന് വേദി അഭിപ്രായപ്പെട്ടു. മതേതരത്വം കത്ത് സൂക്ഷിച്ച മികച്ച പാര്‍ലമെന്റേറിയനായിരുന്നു ഷാനവാസ് എന്നും,അധികാരത്തെക്കാള്‍, ജന സമ്പര്‍ക്കത്തിലായിരുന്നു അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തിയതെന്നും മലബാര്‍ പ്രവാസി പ്രതിനിധികളായ
അഷ്‌റഫ് താമരശ്ശേരി, എ കെ ഫൈസല്‍ ,മോഹന്‍ വെങ്കിട്ട്, രാജന്‍ കൊളാവിപാലം, അഡ്വ: മുഹമ്മദ് സാജിദ്, ജമീല്‍ ലത്തീഫ് എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss