|    Apr 26 Thu, 2018 7:20 am
FLASH NEWS

ഷാജി ഐത്തിക്കോണിലിനെ പ്രതിചേര്‍ത്തത് രാഷ്ട്രീയ പകപോക്കല്‍

Published : 8th April 2018 | Posted By: kasim kzm

അടൂര്‍: പഴകുളത്ത് കഴിഞ്ഞ ദിവസം നടന്ന തീവെയ്പ്പ് കേസില്‍ പള്ളിക്കല്‍ പഞ്ചായത്തിലെ ജനപ്രതിനിധിയും എസ്ഡിപിഐ നേതാവുമായ ഷാജി ഐത്തിക്കോണിലിനെ പ്രതിചേര്‍ത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണന്ന് എസ്ഡിപിഐ അടൂര്‍ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കല്‍ പറഞ്ഞു.
പഴകുളം  പ്രദേശത്തെ പാര്‍ട്ടിയുടെ വളര്‍ച്ചയും ഷാജിയുടെ വാര്‍ഡിലെ വികസന പ്രവര്‍ത്തനത്തിലും വിളറിപൂണ്ടാണ് സിപിഎം ഭരണ സ്വാധീനത്തില്‍ പോലിസിനെ ഉപയോഗിച്ച് ജനപ്രതിനിധിക്കെതിരേ കള്ളക്കേസ് എടുത്തിരിക്കുന്നതെന്നും ഇതിനെതിരേ പാര്‍ട്ടി ശക്തമായ ജനകീയ പ്രതിരോധം തീര്‍ക്കുമെന്നും അദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss