|    Nov 13 Tue, 2018 3:43 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഷാജിക്ക് കാലം നല്‍കിയ മറുപടി-നാഷണല്‍ യൂത്ത് ലീഗ്

Published : 11th November 2018 | Posted By: kasim kzm

മലപ്പുറം: വര്‍ഗീയ പ്രചരണം നടത്തിയതിന് കെ എം ഷാജി. എംഎല്‍എയെ അയോഗ്യനാക്കിയ ഹൈകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ഷമീര്‍ പയ്യനങ്ങാടി പ്രസ്താവനയില്‍ പറഞ്ഞു. സംഘ്പരിവാര്‍ വര്‍ഗ്ഗീയ ഫാസിസത്തെ എതിര്‍ത്തതിന്റെ പേരില്‍ സേട്ടുസാഹിബിനെ വര്‍ഗ്ഗീയ തീവ്രവാദിയാക്കി ആര്‍എസ്എസി ന്റെ കൈയ്യടി നേടിയ ഷാജിക്ക് കാലംനല്‍കിയ മറുപടിയാണ് ഹൈക്കോടതി വിധിയെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസി ന്റേയും മുസ് ലീം വര്‍ഗ്ഗീയതയുടെയും വോട്ട് നേടി എംഎല്‍എ ആയ ഷാജി കേരളരാഷ്ട്രീയത്തിലെ പാഷാണം വര്‍ക്കിയാണെന്ന് ഹൈകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുന്നു. വര്‍ഗ്ഗീയതയിലൂടെ വോട്ട് നേടുന്ന ബിജെപിയും മുസ് ലിം ലീഗും മതേതരകേരളത്തിന് അപമാനമാണ്. മുസ് ലിം ലീഗിന്റെ പേരില്‍ നിന്ന് മുസ് ലിം എന്ന പദം നീക്കം ചെയ്യാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടണം. അല്ലാത്തപക്ഷം ഈ ആവശ്യം മുന്നയിച്ച് നാഷണല്‍ യൂത്ത് ലീഗ് കോടതിയെ സമീപിക്കുമെന്നും അഡ്വ: ഷമീര്‍ പയ്യനങ്ങാടി പറഞ്ഞു.
ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്റെ അപേക്ഷകരുടെ യോഗ്യതലിസ്റ്റ് പുറത്ത് വന്നതോടെ പൊതു സമൂഹത്തില്‍ നാണംകെട്ട മുസ് ലിം യൂത്ത് ലീഗ് കെ ടി ജലീലിന്റെ രാജിയാവശ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നും കരിങ്കൊടി കെ എം ഷാജിക്ക് നേരെ ഉയര്‍ത്തണമെന്നും അഡ്വ: ഷമീര്‍ പയ്യനങ്ങാടി ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss