|    Oct 18 Wed, 2017 7:50 am
FLASH NEWS
Home   >  News now   >  

ഷാങ്ഹായ് മാസ്റ്റേഴ്‌സ്: നദാല്‍ സെമിയില്‍

Published : 13th October 2017 | Posted By: ev sports


ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണ്ണമെന്റില്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ സെമിയില്‍. ക്വാര്‍ട്ടറില്‍ ആറാം നമ്പര്‍ താരം ബല്‍ഗേറിയയുടെ ഗ്രിഗര്‍ ദിമിത്രാവിനെ 6-4, 6-7, 6-3 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. സീഡില്ലാതാരം ആല്‍ബേര്‍ട്ട് റാമോസിനെ 6-3, 6-4 ന് തോല്‍പിച്ച  നാലാം സീഡ് മരിന്‍ സിലിച്ചിനെ നദാല്‍ സെമിയില്‍ നേരിടും. നിരന്തരമായ ബ്രേക്ക് പോയിന്റുകള്‍ സ്വന്തമാക്കിയാണ് നദാല്‍ ബള്‍ഗേറിയന്‍ താരത്തെ വീഴ്്ത്തിയത്. നദാല്‍ ഷാങ്ഹായ് മാസ്റ്റേഴ്‌സിന്റെ ആദ്യ കിരീടത്തിലേക്കാണ് ഉറ്റു നോക്കുന്നത്. തന്റെ സീസണിലെ ഏഴാം കിരീടവും തുടര്‍ച്ചയായ മൂന്നാം കിരീടവുമാണ്് നദാല്‍ ലക്ഷ്യമിടുന്നത്. നേരത്തെ യു എസ് ഓപണും ചൈനാ ഓപണും നദാല്‍ സ്വന്തമാക്കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക