|    May 26 Fri, 2017 11:08 am
FLASH NEWS

ഷാങ്ഹായ് മാസ്റ്റേഴ്‌സ് കിരീടം; മുറേ ഒന്നാം റാങ്കിനരികെ

Published : 18th October 2016 | Posted By: SMR

ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റ് കിരീടം ലോക രണ്ടാം നമ്പര്‍ ബ്രിട്ടീഷ് താരം ആന്‍ഡി മുറേയ്ക്ക്. ഫൈനലില്‍ റോബര്‍ട്ടോ ബൗട്ടിസ്റ്റ അഗുട്ടിനെ 7-6, 6-1നു തോല്‍പ്പിച്ചാണ് മുറേ കിരീടം ചൂടിയത്.
തുടര്‍ച്ചയായ രണ്ടാമത്തെയും ഈ സീസണിലെ ആറാമത്തെയും കിരീടമാണ് താരം സ്വന്തമാക്കിയത്. പോരാട്ടം നിറഞ്ഞുനിന്ന ആദ്യ സെറ്റിനുശേഷം രണ്ടാം സെറ്റില്‍ മുറേയ്ക്കുമുന്നില്‍ ബൗട്ടിസ്റ്റ 6-1ന് അടിയറവുപറയുകയായിരുന്നു.
ജയത്തോടെ ലോക ഒന്നാം നമ്പര്‍ പദവിയിലേക്കെത്താനുള്ള സാധ്യതകള്‍ മുറേ സജീവമാക്കി. നിലവില്‍ രണ്ടാം നമ്പര്‍ താരമായ മുറേ വരാനിരിക്കുന്ന വിയെന്ന, പാരിസ് എന്നിവിടങ്ങളില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പുകളില്‍ ജയിച്ചാല്‍ ലോക ഒന്നാം നമ്പര്‍ താരമായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചിനെ പി ന്തള്ളി ഒന്നാംസ്ഥാനത്തെത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day