ഷഹീന് കോളജുകള്‍
Published : 12th September 2017 | Posted By: fsq
ആദ്ധ്യാത്മികവും ഭൗതികവുമായ അറിവു പകര്‍ന്നുകൊണ്ട് ചരിത്രം സൃഷ്ടിക്കുകയാണ് ഷഹീന് കോളജുകള്‍. ബിദാറിലെ അല്ലാമാ ഇഖ്ബാല്‍ എജ്യൂക്കേഷനല്‍ സൊസൈറ്റിയുടെ കീഴില്‍ കര്‍ണാടകയിലും തമിഴ്നാട്ടിലുമായി അഞ്ചാറുവര്‍ഷം മുമ്പ് ആരംഭിച്ച ഷഹീന് കോളജുകള്‍ ഒരു ഡസനില്നിന്ന് 200 ആയി വളര്‍ന്നുകഴിഞ്ഞു. ഇവ 20ഓളം സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും നേപ്പാളിലുമൊക്കെയായി പരന്നുകിടക്കുന്നു. ഉര്‍ദുവും അറബിയും പഠിച്ച് ഖുര്‍ആന്‍ മനപ്പാഠമാക്കിയ (ഹാഫിള്) വിദ്യാര്‍ഥികള്‍ പിന്നീടാണ് ശാസ്ത്രവും മറ്റും പഠിക്കുന്നത്. വിശുദ്ധ ഖുര്‍ആന്റെ അധ്യാപനങ്ങളില്നിന്നു ലഭിച്ച പ്രകൃതിശാസ്ത്ര പാഠങ്ങളാണ് എന്‍ജിനീയറിങും വൈദ്യശാസ്ത്രവുമൊക്കെ മനസ്സിലാക്കാന്‍ സഹായിക്കുന്നത്. 10 വര്‍ഷത്തെ മദ്റസാ പഠനം കഴിയുമ്പോള്‍ തന്നെ ആധുനിക ശാസ്ത്രത്തിലേക്കു പ്രവേശിക്കാന്‍ വഴിതുറക്കുന്ന അധ്യയനരീതിയാണ് ഇവിടത്തേത്. ഒരധ്യാപകന് നാലു വിദ്യാര്‍ഥികളുടെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നു. ഇംഗ്ലീഷും ഗണിതവും ശാസ്ത്രവും സാമൂഹികപാഠങ്ങളും കന്നഡയുമടങ്ങുന്ന 10 മാസത്തെ ബ്രിഡ്ജ് കോഴ്സിനു ശേഷമാണ് ഇവര്‍ എസ്എസ്എല്‍സി പരീക്ഷയെ അഭിമുഖീകരിക്കുന്നത്. പരമ്പരാഗതമായ മതപഠനരീതിയെ നവീകരിച്ച ആധുനിക വിദ്യാഭ്യാസവുമായി സമന്വയിപ്പിക്കുന്ന ഈ മദ്റസാ സമീപനം കേരളത്തിലും പ്രായോഗികമാക്കാവുന്നതാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.