|    Sep 25 Tue, 2018 8:27 am
FLASH NEWS

ഷറീന അസീസ് പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌

Published : 16th September 2018 | Posted By: kasim kzm

കൊണ്ടോട്ടി: പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി ഷറീന അസീസിനെ തിരഞ്ഞെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനീറ അബ്ദുല്‍ വഹാബ് കഴിഞ്ഞ മാസം രണ്ടിന് രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ മുസ്‌ലിംലീഗിലെ ഷറീന അസീസ് തിരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്തിലെ 14ാം വാര്‍ഡ് പാണ്ടിയാട്ട് പുറത്തുനിന്ന് മല്‍സരിച്ച് വിജയിച്ചയ മെമ്പറാണ് ഷറീന അസീസ്. പഞ്ചായത്തിലെ 21 വാര്‍ഡില്‍ മുസ് ലിംലീഗ് 11 അംഗങ്ങളും, കോണ്‍ഗ്രസിന് ആറും രണ്ടു സ്വതന്ത്രരുള്‍പ്പെടെ സിപിഎമ്മിന് നാലു അംഗങ്ങളുമാണുള്ളത്. ഇടതു സ്ഥാനാര്‍ഥിയായി എം സുൈബദയാണ് മല്‍സരത്തിനുണ്ടായിരുന്നത്. സുബൈദക്ക് മൂന്നുവോട്ടും സറീനയ്ക്ക് യുഡിഎഫിന്റെ 16 വോട്ടുകളും ലഭിച്ചു. നാലാം വാര്‍ഡ് പനച്ചികപള്ളിയാളി മെമ്പര്‍ ഫക്രുദ്ദീന്‍ മങ്ങാട്ടുചാലി തിരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനിന്നു. ഗ്രാമപ്പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പ് കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കെ പ്രീതി നിയന്ത്രിച്ചു. അനുമോദന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി പി ഉമ്മര്‍ അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സറീന ഹസീബ്, ബ്ലോക്ക് മെമ്പര്‍ പി എ നസീറ, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി മോയുട്ടി മൗലവി, പി പി മൂസ്സ, സുനീറ അബ്ദുല്‍ വഹാബ്, പി അബ്ദുല്ല മാസ്റ്റര്‍, കെ വി ഹുസ്സന്‍കുട്ടി, നജി ബാനു, ആമിന അബ്ദുല്‍ മജീദ്, സി മുഹമ്മദ് മാസ്റ്റര്‍, ടി പി നജ്മുദ്ധീന്‍, പി പി ഉമ്മര്‍, ടി ആലി ഹാജി, അന്‍വര്‍ സാദത്ത് എന്‍ സി, പി വി അഹമ്മദ് സാജു, കെ എ ബഷീര്‍, കെ പി ജമാലുദ്ധീന്‍, എം കെ അബ്ദുല്‍ അസീസ്, മേച്ചേരി സല്‍മാബി, സി വീരാന്‍കുട്ടി, സി കെ മജീദ്, പ്രഫ. കുഞ്ഞാപ്പു, കൃഷ്ണന്‍, ഗ്രാമപ്പഞ്ചയാത്ത് സെക്രട്ടറി വി ആര്‍ അജിത് കുമാര്‍, കെ ഉണ്ണി സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss